ഇലക്ട്രിക്/പവർ ടൂത്ത് ബ്രഷ് ഇത് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഇതിന്റെ അഗ്ര ഭാഗം മാറ്റാവുന്ന തരത്തിലുള്ളതാണ്. മിക്കവയിലും ഹെഡ് 180°കറങ്ങി തിരിച്ചു വരുന്ന രീതിയിലാണ് ഈ ബ്രഷുകൾ നിർമിച്ചിരിക്കുന്നത്.
ഇതിന്റെ ഗുണം ഇതിൽ നമുക്ക് അമിതമായ ബലം പ്രയോഗിക്കാൻ സാധിക്കില്ല എന്നുള്ളതാണ്.
അമിതബലം വേണ്ട ബ്രഷിൽ അമിതമായ ബലം കൊടുത്ത് പല്ലു തേയ്ക്കുന്നത് പല്ലിന്റെ തേയ്മാനത്തിനും ഇനാമൽ നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത്തരം ശീലമുള്ളവർക്ക് പവർബ്രഷ് വാങ്ങി ഉപയോഗിക്കാവുന്നതാണ്.
അതുപോലെ മറ്റൊരാളുടെ സഹായത്താൽ പല്ലു തേക്കേണ്ടിവരുന്ന രോഗാവസ്ഥയിലുള്ളവർക്കും ഈ ബ്രഷ് ഉപയോഗിക്കാവുന്നതാണ്.
തിമ്പിൾ ബ്രഷ് കൈയുറ രൂപത്തിലുള്ള ബ്രഷാണിത്. ഇതിൽ ചെറിയ ഹെഡും ബ്രസിൽസും ചേർത്തിട്ടുണ്ടാവും.
* മാതാപിതാക്കൾക്ക് വിരലിൽ ഇട്ടുകൊണ്ട് കുട്ടിയുടെ പല്ല് ബ്രഷ് ചെയ്യിപ്പിക്കാൻ പറ്റുന്ന രീതിയിലുള്ള ഡിസൈനാണ് ഇതിന്.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) - 9447219903.