അതും വാരിവലിച്ച് ഉപയോഗിക്കരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഒമേഗ3 ഫാറ്റി ആസിഡ് കൂടുതലുള്ള ഗ്രാസ് ഫെഡ് നെയ്യ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഭക്ഷണത്തില്‍ നെയ്യ് മിതമായ രീതിയില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
നെയ്യില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ് ശരീരഭാരം വര്‍ധിക്കാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്.
പാചക എണ്ണകള്‍ക്കു പകരം നെയ്യ് കൃത്രിമമായും അല്ലാതെയും നിര്‍മിക്കുന്ന നിരവധി പാചക എണ്ണകളാല്‍ സമ്പന്നമാണ് വ്യാപാരകേന്ദ്രങ്ങള്‍. അവയില്‍ പലതും നാം വാങ്ങാറും ഉപയോഗിക്കാറുമുണ്ട്.
എന്നാല്‍, പാചക എണ്ണകള്‍ക്ക് പകരം നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യകരമായ ശീലമായിരിക്കുമെന്ന് ഡോക്ടര്‍മാരുള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നു. പാചക എണ്ണകളുമായി താരതമ്യം ചെയ്യുമ്പോള്‍ നെയ്യ്യ്ക്ക് ഉയര്‍ന്ന സ്മോക്ക് പോയിന്റ് ഉണ്ട്.
അതായത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാലും നെയ്യ് ദോഷകരമായ ധാതുക്കള്‍ പുറത്തുവിടാറില്ല. അതുകൊണ്ടുതന്നെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടില്ല.
ഇത് ശരീരഭാരം നിയന്ത്രിക്കുന്നതില്‍ സുപ്രധാനമാണ്. അതുപോലെ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ നെയ്യ് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.