പരിപ്പ്, പയര്‍, വെളുത്തുള്ളി പരിപ്പും വെളുത്തുള്ളിയും മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണപദാര്‍ഥങ്ങളാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എിവയാല് സമ്പുഷ്ടമാണ് പരിപ്പുകളും പയര്‍ വിഭവങ്ങളും.
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാ സീസണിലും ഇവ ഉപയോഗിക്കാം. വെളുത്തുള്ളി ജലദോഷം, പനി എന്നിവ ചെറുക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
രക്തത്തിലെ ടി സെല്ലുകള്‍ വര്‍ധിപ്പിക്കുകയും അതുവഴി വൈറല്‍ ആക്രമണങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നാണ് വെളുത്തുള്ളി.
തൈര്, മോര്, അച്ചാര്‍ തൈര്, മോര്, അച്ചാര്‍ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്സിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് നിങ്ങളുടെ ദഹനം ആരോഗ്യകരമായി നിലനിര്‍ത്തും. ദോഷകരമായ ബാക്ടീരിയകളെ തടയാനും ഇത് സഹായകമാണ്.
അതുപോലെ നാരങ്ങ, മഞ്ഞള്‍ തുടങ്ങിയവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അണുബാധകളെ അകറ്റിനിര്‍ത്താനും സഹായിക്കും.
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഏറ്റവും അപകടകരം പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ കാലാവസ്ഥായണ് മഴക്കാലം. അതുപോലെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
കാരണം, ഇത്തരം ഭക്ഷണങ്ങള്‍ ദഹനക്കേട്, വയറിളക്കം പോലുള്ള ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പച്ചക്കറികളും ഇലക്കറികളും ഉയര്‍ന്ന ചൂടില്‍ പാകം ചെയ്തു മാത്രമേ കഴിക്കാവൂ. മാത്രമല്ല, നല്ലതുപോലെ കഴുകി വൃത്തിയാക്കിയശേഷമേ പാകം ചെയ്യാന്‍ ഉപയോഗിക്കാവൂ എന്നതും ശ്രദ്ധിക്കണം.
മഴക്കാലത്ത് ജലമലിനീകരണത്തിനുള്ള സാധ്യത കൂടുതലാണ്. കടല്‍വിഭവങ്ങള്‍ അണുബാധ വാഹകരാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍, മഴക്കാലത്ത് കടല്‍വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.