രോഗിയുമായിപോയ ആം​ബു​ല​ൻ​സ് ഓട്ടോയിലിടിച്ച് അപകടം: രോ​ഗി മ​രി​ച്ചു
Friday, June 28, 2024 10:50 PM IST
കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് രോ​ഗി​യു​മാ​യി പോ​യി​രു​ന്ന ആം​ബു​ല​ൻ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. അ​ഗ​തി​യൂ​ർ സ്വ​ദേ​ശി ജോ​ണി (65) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡി​ലെ താ​വൂ​സ് തി​യേ​റ്റ​റി​നു മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. ഈ ​സ​മ​യ​ത്ത് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ശ്ര​ദ്ധി​ക്കാ​തെ ഹെ​ർ​ബ​ട്ട് റോ​ഡി​ലേ​ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ മ​റി​ഞ്ഞു​വെ​ങ്കി​ലും ഡ്രൈ​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ല്ല.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​വ​ശ​നാ​യ രോ​ഗി​യെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. കു​ന്നം​കു​ള​ത്തെ ന​ന്മ ആം​ബു​ല​ൻ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.