വി​ദ്യാ​ര്‍​ഥി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സോ​ഫ്റ്റ്‌വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, June 29, 2024 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ല്‍ സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​പ്പ് ക്ലി​ക്ക് ആ​ന്‍​ഡ് ക്ലി​ഞ്ച് ന​ട​ത്തി. സ്‌​കൂ​ള്‍ ലീ​ഡ​ര്‍, അ​സി​സ്റ്റ​ന്‍റ്് ലീ​ഡ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. സ്‌​കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി നി​ഹാ​ല്‍ സു​ദേ​വ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

ആ​റു മു​ത​ല്‍ പ​ന്ത്ര​ണ്ടാംക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ര്‍​ഥി​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ഗീ​വ​ര്‍​ഗീ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശോ​ഭാ ശി​വാ​ന​ന്ദ​രാ​ജ​ന്‍, അ​ധ്യാ​പ​ക​രാ​യ സു​ജാ​ത, അ​ഞ്ജു, നി​ഷ നാ​യ​ര്‍, റോ​സ്മി, മെ​റീ​ന, സ​വി​ത, ജോ​സി, നി​ഷ മു​ര​ളി, സ​ജു, വി​ദ്യാ​ര്‍​ഥി​ക​ളാ​യ നി​ഹാ​ല്‍, ദേ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്.

കു​ട്ടി​ക​ള്‍​ക്ക് നാ​മനി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​നും പി​ന്‍വ​ലി​ക്കാ​നും നേ​ര​ത്തേ അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. മീ​റ്റ് ദ ​കാ​ന്‍​ഡി​ഡേ​റ്റ് പ​രി​പാ​ടി​യും ന​ട​ത്തി. സ്‌​കൂ​ള്‍ ലീ​ഡ​ര്‍ സ്ഥാ​ന​ത്തേ​ക്ക് 10 പേ​രും അ​സി​സ്റ്റ​ന്‍റ് ലീ​ഡ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ആ​റ് പേ​രു​മാ​ണ് മ​ത്സ​രി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ളെ​യും നി​ഹാ​ലി​നെ​യും അ​നു​മോ​ദി​ച്ചു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി. ​ന​ന്ദ​കു​മാ​ര്‍, സെ​ക്ര​ട്ട​റി വി. ​രാ​ജ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ഗീ​വ​ര്‍​ഗീ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശോ​ഭാ ശി​വാ​ന​ന്ദ​രാ​ജ​ന്‍, പി​ടി​എ പ്ര​സി​ഡന്‍റ്, എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, പി​ടി​എ സെ​ക്ര​ട്ട​റി ല​ക്ഷ്മി മേ​നോ​ന്‍ പ​ങ്കെ​ടു​ത്തു. മി​ന്ന മേ​രി ബാ​ബു, ശി​വ​കേ​ശ​വ് എ​ന്നി​വ​രെ സ്‌​കൂ​ള്‍ ലീ​ഡ​ര്‍​മാ​രാ​യും ജെ. ​ന​ന്ദ​ന വൈ​ഭ​വ് ഗി​രീ​ഷ് എ​ന്നി​വ​രെ അ​സി​സ്റ്റ​ന്‍റ്് ലീ​ഡ​ര്‍​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.