തൃശൂർ: ലോക ലഹരിവിരുദ്ധദിനത്തിൽ ജില്ലാ മദ്യനിരോധനസമിതി നടത്തിയ ഇരുചക്രവാഹന റാലിയുടെ ഉദ്ഘാടനം ഒല്ലൂരിൽ അതിരൂപത ലഹരിമോചനകേന്ദ്രമായ നെസ്റ്റിന്റെ ഡയറക്ടർ ഫാ. ടിജോ മുള്ളക്കര നിർവഹിച്ചു.
എടക്കുന്നി, തലോർ, പാലിയേക്കര, ആമ്പല്ലൂർ, പുതുക്കാട്, കുറുമാലി, നന്തിക്കര, നെല്ലായി, കൊടകര, പേരാമ്പ്ര, പോട്ട, ചാലക്കുടി എന്നിവിടങ്ങളിൽ റാലിക്കു സ്വീകരണം നൽകി.
ചാലക്കുടിയിലെ സമാപനയോഗം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. വിൻസെന്റ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ആന്റണി പന്തല്ലൂക്കാരൻ, ഈപ്പൻ കരിയാറ്റിൽ, പി.എം. ഹബീബുള്ള, മാർട്ടിൻ പേരെക്കാടൻ, കെ.എ. ഗോവിന്ദൻ, ജോൺകുട്ടി, ജോൺസൻ തൃശൂക്കാരൻ, ജോസ് പെട്ടിക്ക, സജീവൻ നടത്തറ എന്നിവർ നേതൃത്വം നൽകി.