മ​ഞ്ചേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം; യു​വാ​വി​ന് ​ഫോ​ൺ ന​ഷ്ട​മാ​യി
Monday, July 1, 2024 5:47 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ പ​ട്ടാ​പ്പക​ൽ മോ​ഷ​ണം. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ഐ ​ഫോ​ൺ ന​ഷ്ട​മാ​യി. മ​ഞ്ചേ​രി എ​ബി​സി ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഞ്ചേ​രി സ്വ​ദേ​ശി നി​ഹ്മ​ത്തി​ന്‍റെ ഐ ​ഫോ​ണാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചു​ള്ള​ക്കാ​ട് സ്കൂ​ളി​ന​ടു​ത്തു​ള്ള ഹോ​സ്റ്റ​ലി​ൽ രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം.

വി​വി​ധ ജോ​ലി​ക​ൾ ചെ​യ്യു​ന്ന യു​വാ​ക്ക​ളാ​ണ് അ​ധി​ക​വും ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​ത്. പ​ല​രും ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​ൽ ഹോ​സ്റ്റ​ൽ മു​റി​യു​ടെ വാ​തി​ൽ അ​ട​ക്കാ​റി​ല്ല. ഇ​തു മു​ത​ലെ​ടു​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ൻ​റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

പ​ത്ത് മി​നി​ട്ടോ​ളം മു​റി​യി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​ത്. ഇ​യാ​ൾ ത​ന്നെ തു​റ​ക്ക​ലി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ൽ മോ​ഷ്ടി​ക്കു​ന്ന മ​റ്റൊ​രു സി​സി​ടി​വി ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നു. മ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.