സീ ​​പ്ലെ​​യി​​ന്‍: 14 വ​​ര്‍​ഷം മു​​മ്പ് താ​​ൻ കൊ​​ണ്ടു​​വ​​ന്ന ആ​​ശ​​യ​​മെ​​ന്ന് മ​​ന്ത്രി വാ​​സ​​വ​​ന്‍
Thursday, November 14, 2024 5:30 AM IST
കോ​​ട്ട​​യം: പ​​തി​​നാ​​ല് വ​​ര്‍​ഷം മു​​മ്പ് കോ​​ട്ട​​യം എം​​എ​​ല്‍​എ​​യാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് നി​​യ​​മ​​സ​​ഭ​​യി​​ല്‍ ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ല്‍ പ്ര​​മേ​​യ​​മാ​​യി കൊ​​ണ്ടു​​വ​​ന്ന സീ ​​പ്ലെ​​യി​​ന്‍ ആ​​ശ​​യ​​മാ​​ണ് ഇ​​ന്നു പൂ​​ര്‍​ണ​​ത​​യി​​ല്‍ എ​​ത്തി​​യ​​തെ​​ന്ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍.

2010 മാ​​ര്‍​ച്ച് ഒ​​മ്പ​​തി​​നാ​​യി​​രു​​ന്നു ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി സീ ​​പ്ലെ​​യി​​ന്‍ എ​​ന്ന ആ​​ശ​​യം സ​​ഭ​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്ത് മി​​ക്ക ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ​​യും അ​​ടു​​ത്ത് ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​യ​​തി​​നാ​​ല്‍ ഇ​​വ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി വി​​മാ​​ന​​സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ വേ​​ണ്ട​​ത് 100 മീ​​റ്റ​​ര്‍ ദൈ​​ര്‍​ഘ്യ​​മു​​ള്ള ജ​​ല​​പ്പ​​ര​​പ്പും ര​​ണ്ട​​ര മീ​​റ്റ​​ര്‍ ആ​​ഴ​​മു​​ള്ള ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​മാ​​ണ്.

ഈ ​​സാ​​ധ്യ​​ത ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി കേ​​ര​​ള​​ത്തി​​ന്‍റെ ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വ​​ള​​ര്‍​ച്ച ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. അ​​ന്നു പ്ര​​തി​​പ​​ക്ഷം സ​​ഭ​​യി​​ല്‍ ബ​​ഹ​​ളം വ​​ച്ചു. കേ​​ര​​ള​​ത്തി​​ന്‍റെ പ​​രി​​സ്ഥി​​തി​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണോ ഈ ​​പ​​ദ്ധ​​തി എ​​ന്ന് സാ​​ധ്യ​​താ​​പ​​ഠ​​നം ന​​ട​​ത്താ​​ന്‍​പോ​​ലും സ​​മ്മ​​തി​​ച്ചി​​ല്ലെ​​ന്നും വാ​​സ​​വ​​ന്‍ പ​​റ​​ഞ്ഞു.

അ​​ന്ന​​ത്തെ ടൂ​​റി​​സം മ​​ന്ത്രി​​യാ​​യി​​രു​​ന്ന കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​ദി​​ഷ്ട പ​​ദ്ധ​​തി​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും സീ ​​പ്ലെ​​യി​​ന്‍/​​ഹൈ​​ഡ്രോ പ്ലെ​​യി​​ന്‍ ടാ​​ക്‌​​സി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തി​​നെ​​പ്പ​​റ്റി​​യും സാ​​ധ്യ​​താ​​പ​​ഠ​​നം ന​​ട​​ത്താ​​മെ​​ന്ന നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചു.

ഇ​​ന്ന് ജ​​ല​​വി​​മാ​​നം പ​​റ​​ന്നു​​യ​​രു​​ന്ന​​തി​​നു​​വേ​​ണ്ട ആ​​ധി​​കാ​​രി​​ക സ​​ര്‍​വേ​​ക​​ള്‍ ന​​ട​​ത്തി​​യ​​ത് തു​​റ​​മു​​ഖ​​വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള കേ​​ര​​ള ഹൈ​​ഡ്രോ​​ഗ്രാ​​ഫി​​ക്ക് സ​​ര്‍​വേ വിം​​ഗാ​​ണ്. കാ​​ല​​ങ്ങ​​ള്‍​ക്ക് മു​​മ്പ് മു​​ന്നോ​​ട്ടു​​വ​​ച്ച ആ​​ശ​​യം പൂ​​ര്‍​ണ​​ത​​യി​​ലേ​​ക്ക് നീ​​ങ്ങു​​മ്പോ​​ള്‍ അ​​തി​​നു​​വേ​​ണ്ട പ​​ഠ​​ന​​ങ്ങ​​ളു​​ടെ ചു​​ക്കാ​​ന്‍ പി​​ടി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​തും ആ​​ത്മ​​സം​​തൃ​​പ്തി ന​​ല്‍​കു​​ന്നു​​വെ​​ന്നും മ​​ന്ത്രി വാ​​സ​​വ​​ന്‍ പ​​റ​​ഞ്ഞു.