മീ​​ന​​ച്ചി​​ല്‍ ന​​ദീ​​ത​​ട പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​കു​​ന്നു ഡി​​പി​​ആ​​ര്‍ ത​​യാ​​റാ​​ക്കാ​​ന്‍ ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ട്ടു
Thursday, November 14, 2024 5:30 AM IST
ഡി​​പി​​ആ​​ര്‍ ല​​ഭി​​ച്ചാ​​ല്‍ ഉ​​ട​​ന്‍ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് മ​​ന്ത്രി റോ​​ഷി

കോ​​ട്ട​​യം: ഇ​​ടു​​ക്കി​​യി​​ല്‍ വൈ​​ദ്യു​​തോ​​ത്പാ​​ദ​​ന​​ത്തി​​ന് ശേ​​ഷം വ​​രു​​ന്ന അ​​ധി​​ക​​ജ​​ലം മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ എ​​ത്തി​​ച്ച് കു​​ടി​​വെ​​ള്ള​​ത്തി​​നും ജ​​ല​​സേ​​ച​​ന​​ത്തി​​നും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള മീ​​ന​​ച്ചി​​ല്‍ ന​​ദീ​​ത​​ട പ​​ദ്ധ​​തി​​യു​​ടെ ഡി​​പി​​ആ​​ര്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര ഏ​​ജ​​ന്‍​സി​​യാ​​യ വാ​​പ്കോ​​സു​​മാ​​യി ജ​​ല​​സേ​​ച​​ന വ​​കു​​പ്പ് ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ട്ടു.

മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ജ​​ല​​സേ​​ച​​ന വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ബി​​ശ്വ​​നാ​​ഥ് സി​​ന്‍​ഹ​​യാ​​ണ് സം​​സ്ഥാ​​ന​​ത്തി​​നു​​വേ​​ണ്ടി ഒ​​പ്പു​​വ​​ച്ച​​ത്. ഡി​​പി​​ആ​​ര്‍ ല​​ഭി​​ച്ചാ​​ല്‍ ഉ​​ട​​ന്‍ പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ അ​​റി​​യി​​ച്ചു.

മൂ​​ല​​മ​​റ്റം നി​​ല​​യ​​ത്തി​​ലെ വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​ന​​ത്തി​​നു​​ശേ​​ഷം അ​​ധി​​ക​​മു​​ള്ള ജ​​ലം മീ​​ന​​ച്ചി​​ലാ​​റ്റി​​ലേ​​ക്കു തി​​രി​​ച്ചു​​വി​​ട്ടു വ​​ര്‍​ഷം മു​​ഴു​​വ​​നും സു​​സ്ഥി​​ര​​മാ​​യ ഒ​​ഴു​​ക്ക് നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന​​താ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. പ​​ദ്ധ​​തി​​യു​​ടെ പ്രാ​​രം​​ഭ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ മൂ​​ന്നു കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.

കു​​ടി​​വെ​​ള്ള​​ത്തി​​നു പു​​റ​​മേ മീ​​ന​​ച്ചി​​ല്‍, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കു​​ക​​ളി​​ല്‍ കൃ​​ഷി​​ക്കാ​​യു​​ള്ള ജ​​ല​​സേ​​ച​​ന​​വും പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്നു. അ​​റ​​ക്കു​​ളം മൂ​​ന്നു​​ങ്ക​​വ​​യ​​ലി​​ല്‍ ചെ​​ക് ഡാം ​​നി​​ര്‍​മി​​ച്ച് ഇ​​വി​​ടെ​​നി​​ന്ന് 500 മീ​​റ്റ​​ര്‍ ക​​നാ​​ല്‍ നി​​ര്‍​മി​​ച്ച് അ​​തി​​ലൂ​​ടെ എ​​ത്തു​​ന്ന വെ​​ള്ളം 6.5 കി​​ലോ​​മീ​​റ്റ​​ര്‍ ട​​ണ​​ല്‍ നി​​ര്‍​മി​​ച്ച് അ​​തി​​ലൂ​​ടെ ജി​​ല്ല​​യി​​ല്‍ മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​ല്‍ എ​​ത്തി​​ക്കും. ഇ​​വി​​ടെ​​നി​​ന്നു 200 മീ​​റ്റ​​ര്‍ ചാ​​ലു കീ​​റി വെ​​ള്ളം ക​​ട​​പു​​ഴ​​യി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി.

മു​​ന്‍​മ​​ന്ത്രി കെ.​​എം. മാ​​ണി വി​​ഭാ​​വ​​നം ചെ​​യ്ത പ​​ദ്ധ​​തി​​യാ​​ണി​​ത്. അ​​ന്നു പ​​ഠ​​ന​​റി​​പ്പോ​​ര്‍​ട്ട് ല​​ഭി​​ക്കു​​ക​​യും ട​​ണ​​ല്‍ അ​​ടി​​ക്കാ​​നാ​​യി ഭൂ​​മി​​ക്ക​​ടി​​യി​​ലെ പാ​​റ നി​​ര്‍​ണ​​യി​​ക്കാ​​നു​​ള്ള റി​​ഫ്രാ​​ക്‌​​ഷ​​ന്‍ സ​​ര്‍​വേ​​ക്ക് ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഏ​​ജ​​ന്‍​സി​​യു​​മാ​​യി ച​​ര്‍​ച്ച പൂ​​ര്‍​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പി​​ന്നീ​​ട് സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ പ​​ദ്ധ​​തി വൈ​​കു​​ക​​യാ​​യി​​രു​​ന്നു.

മീ​​ന​​ച്ചി​​ല്‍ ന​​ദീ​​ത​​ട പ​​ദ്ധ​​തി

വേ​​ന​​ല്‍​ക്കാ​​ല​​ത്ത് വ​​റ്റി​​വ​​ര​​ളു​​ന്ന മീ​​ന​​ച്ചി​​ലാ​​ർ ജ​​ല​​സ​​മൃ​​ദ്ധ​​മാ​​ക്കു​​ന്ന​​താ​​ണ് മീ​​ന​​ച്ചി​​ല്‍ ന​​ദീ​​ത​​ട പ​​ദ്ധ​​തി. ഇ​​തു യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ ന​​ദി​​യി​​ല്‍​നി​​ന്നു​​ള്ള വെ​​ള്ള​​ത്തെ​​യും അ​​തി​​ല്‍​നി​​ന്നു വെ​​ള്ള​​മെ​​ടു​​ക്കു​​ന്ന വി​​വി​​ധ ജ​​ല​​സേ​​ച​​ന, കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ളെ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന ക​​ര്‍​ഷ​​ക​​സ​​മൂ​​ഹ​​ത്തി​​ന് വ​​ലി​​യ പി​​ന്തു​​ണ​​യാ​​കും.

കെ.​​എം. മാ​​ണി വി​​ഭാ​​വ​​നം ചെ​​യ്ത പ​​ദ്ധ​​തി​​പ്ര​​കാ​​രം മീ​​ന​​ച്ചി​​ല്‍ ത​​ട​​ത്തി​​ല്‍ 75 മീ​​റ്റ​​ര്‍ ഉ​​യ​​ര​​ത്തി​​ല്‍ 228 ഹെ​​ക്ട​​ര്‍ വി​​സ്തൃ​​തി​​യു​​ള്ള അ​​ണ​​ക്കെ​​ട്ട് നി​​ര്‍​മി​​ക്കാ​​നാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക നി​​ര്‍​ദേ​​ശം. കെ​​എ​​സ്ഇ​​ബി മീ​​ന​​ച്ചി​​ല്‍ ത​​ട​​ത്തി​​ല്‍ വ​​ഴി​​ക്ക​​ട​​വി​​ല്‍​നി​​ന്ന് ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് തു​​ര​​ങ്കം നി​​ര്‍​മി​​ച്ച് ഡൈ​​വേ​​ര്‍​ഷ​​ന്‍ വെ​​യ​​ര്‍​വ​​ഴി വെ​​ള്ളം തി​​രി​​ച്ചു​​വി​​ടാ​​ന്‍ തു​​ട​​ങ്ങി​​യ​​തോ​​ടെ പ​​ദ്ധ​​തി ത​​ട​​സ​​പ്പെ​​ട്ടു.

എ​​ന്നാ​​ല്‍, സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ സ​​മി​​തി, അ​​ടു​​ക്ക​​ത്ത് അ​​ണ​​ക്കെ​​ട്ട് നി​​ര്‍​മാ​​ണം അ​​സാ​​ധ്യ​​മാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി. അ​​തി​​നു​​പ​​ക​​രം മ​​ല​​ങ്ക​​ര അ​​ണ​​ക്കെ​​ട്ടി​​ന്‍റെ മു​​ക​​ള്‍​ഭാ​​ഗ​​ത്തു​​നി​​ന്ന് വെ​​ള്ളം തി​​രി​​ച്ചു​​വി​​ടു​​ന്ന​​തി​​നും മീ​​ന​​ച്ചി​​ലി​​ലും അ​​തി​​ന്‍റെ മൂ​​ന്നു പ്ര​​ധാ​​ന കൈ​​വ​​ഴി​​ക​​ളി​​ലും മി​​നി ഡാ​​മു​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നും ബ​​ദ​​ല്‍ പ​​ദ്ധ​​തി ശി​​പാ​​ര്‍​ശ ചെ​​യ്തു.