മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്‌​കാ​രം അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ന്
Thursday, November 14, 2024 5:30 AM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ 2023-24 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റി​നു​ള്ള എ​വ​റോ​ളിം​ഗ് ട്രോ​ഫി പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ന്. ഇ​തേ കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ഷാ​ജി ജോ​ണ്‍ പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ല്‍ മി​ക​ച്ച എ​ന്‍​എ​സ്എ​സ് സൗ​ഹൃ​ദ പ്രി​ന്‍​സി​പ്പ​ലും ഡോ. ​സി​മി​മോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഈ ​കോ​ള​ജി​ലെ ഡോ. ​എം.​പി. ബി​ജി​യാ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍. എ​റ​ണാ​കു​ളം കു​റു​പ്പും​പ​ടി സെ​ന്‍റ് കു​ര്യാ​ക്കോ​സ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് സ​യ​ന്‍​സും പ​ത്ത​നം​തി​ട്ട​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സു​മാ​ണ് മി​ക​ച്ച എ​മേ​ര്‍​ജിം​ഗ് യൂ​ണി​റ്റു​ക​ള്‍.

196 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലാ​യി 282 യൂ​ണി​റ്റു​ക​ളും 282 പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രും 28200 വോ​ള​ണ്ടി​യ​ര്‍​മാ​രു​മാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​നു​ള്ള​ത്. പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പി​ന്നീ​ട് എ​ന്‍​എ​സ്എ​സ് സം​ഗ​മ​ത്തി​ല്‍ സ​മ്മാ​നി​ക്കു​മെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ. എ​ന്‍. ശി​വ​ദാ​സ​ന്‍ അ​റി​യി​ച്ചു.