കോട്ടയം: മരണപ്പെട്ടവരുടെ പേര് മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി അപേക്ഷ നല്കി പേരു നീക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവയ്ക്കുന്നവര് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്കു മാറ്റണം.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല-സഹകരണസ്ഥാപന ജീവനക്കാര്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍, ക്ലാസ് 4 തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്ഷന് വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്ഷന് വാങ്ങുന്നവര്‍ ഒഴികെ),
ആദായ നികുതി നല്കുന്നവര്, മാസം 25,000 രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ളവര്‍ (പട്ടികവര്‍ഗക്കാര്‍ ഒഴികെ), നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍ (ഏക ഉപജീവനമാര്‍ഗമായ ടാക്സി ഒഴികെ), വിദേശജോലിയില്‍നിന്നോ സ്വകാര്യസ്ഥാപനത്തില്നിന്നോ 25,000 രൂപ മാസവരുമാനമുള്ള കുടുംബാംഗം ഉള്ളവര്‍,
സ്വന്തമായി 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീട്, ഫ്ളാറ്റ് ഉള്ളവര്‍ എന്നിവര്‍ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.