ചങ്ങനാശേരി: അതിരൂപത മാതൃവേദി-പിതൃവേദി കലോത്സവത്തില്‍ ചങ്ങനാശേരി ഫൊറോനയ്ക്ക് ഓവറോൾ കിരീടം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കുറമ്പനാടം, എടത്വാ ഫൊറോനകളും നേടി. ചങ്ങനാശേരി എസ്ബി സ്കൂളിലെ ആറു വേദികളിലായി സാമൂഹ്യനാടകം, മാര്‍ഗംകളി, കോലടിക്കളി, സംഘഗാനം, സംഗീതം, പ്രസംഗം, ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കലോത്സവം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു.
പിതൃ വേദിയുടെ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പുളിങ്കുന്ന്, ചമ്പക്കുളം, തൃക്കോടിത്താനം ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മാതൃവേദിയില്‍ ചങ്ങനാശേരി, കുറുമ്പനാടം, എടത്വാ ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 18 ഫൊറോനകളില്‍നിന്നായി ആയിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാതൃ-പിതൃ വേദി അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, അതിരൂപതാ പ്രസിഡന്റുമാരായ ജിനോദ് ഏബ്രഹാം, ബീന ജോസഫ് സെക്രട്ടറിമാരായ ജോഷി കൊല്ലാപുരം, മിനി തോമസ്, റ്റെസി വര്‍ഗീസ്, സൈബു കെ. മാണി, സാലിമ്മ ജോസഫ്, ടി.എ. തോമസ്, സാലി വര്‍ഗീസ്, ലാലിമ്മ ടോമി, പി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ കലോത്സവത്തിനു നേതൃത്വം നല്കി.