എകെസിസി
പാലാ: എകെസിസി ളാലം പഴയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുനമ്പത്തെ നീതി നിഷേധിക്കുന്ന ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു. വികാരി ഫാ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് പാറയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ആലഞ്ചേരില്‍, രാജീവ് കൊച്ചുപറമ്പില്‍, ലിജോ ആനിത്തോട്ടം, ജോഷി വട്ടക്കുന്നേല്‍, ജോയി പുളിക്കല്‍, തങ്കച്ചന് കാപ്പില്‍, ബൈജു കൊല്ലംപറമ്പില്‍, ജോമോന് വേലിക്കകത്ത്, സജീവ് കണ്ടത്തില്‍, ബോബി പുളിക്കല്‍, ജോജി മത്തക്കടമ്പില് എന്നിവര്‍ പ്രസംഗിച്ചു.
കുറവിലങ്ങാട്: വഖഫ് നിയമങ്ങൾ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവക യൂണിറ്റ്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഒരു കരിനിയമവും അംഗീകരിക്കില്ലെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി.
ഇടവക സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയൻചിറ, ഡയറക്ടർ അസി. വികാരി ഫാ. ജോർജ് വടയാറ്റുകുഴി, രൂപത പ്രസിഡന്റ് ഇമ്മാനുവൽ ജോൺ നിധീരി, യൂണിറ്റ് ഭാരവാഹികളായ ബ്രൈസ് ലൂക്കോസ്, ബിജു കുര്യൻ, ജോയി പുന്നത്താനം, അസി. പ്രഫ. ജോജി ഒറ്റക്കണ്ടം, വിൽസൺ കാനാട്ട്, കുര്യാച്ചൻ ഇല്ലിനിൽക്കുംതടം, രൂപത കമ്മറ്റിയംഗങ്ങളായ റെജി പടിഞ്ഞാറേട്ട്, ജോണി പൊറ്റംമ്പേൽ, ജോസഫ് കടവുംകണ്ടം എന്നിവർ പ്രസംഗിച്ചു.
പാളയം: കത്തോലിക്ക കോണ്‍ഗ്രസ് പാളയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മുനമ്പം ഐക്യദാര്‍ഢ്യ സമ്മേളനം രക്ഷാധികാരി ഫാ. മാത്യു അറക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് കാവുകാട്ട് അധ്യക്ഷത വഹിച്ചു. എബി ഇലഞ്ഞിക്കുളം, തോമസ് താഴത്തെതയ്യില്, ഡോ. ഷാജി മഞ്ഞനാനി, മൈക്കിള്‍ മറ്റപ്പള്ളില്‍, ബൈജു കടൂക്കുന്നല്, മാത്തുക്കുട്ടി കുന്നത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ ഐക്യദാര്‍ഢ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏഴാച്ചേരി: എകെസിസി ഏഴാച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ബിനോയി പള്ളത്ത്, സജി പള്ളിയാരടിയില്‍, റോയി പള്ളത്ത്, അജോ തൂണുങ്കല്‍, ജോര്‍ജുകുട്ടി കരിങ്ങോഴയ്ക്കല്‍, സതീഷ് ഐക്കര, ജോമിഷ് നടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കളത്തൂക്കടവ്: വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളിയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യദിനം ആചരിച്ചു. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം വികാരി ഫാ.തോമസ് ബ്രാഹ്മണവേലിൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.
ബ്രദർ അലോഷി ഞാറ്റുതൊട്ടിയിൽ, കൈക്കാരന്മാരായ വിൽസൺ കല്ലോലിക്കൽ, ജയിംസ് ഞാറക്കാട്ടിൽ, സുനിൽ പള്ളിവാതുക്കൽ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
പിതൃവേദി
അരുവിത്തുറ: വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും ന്യൂനപക്ഷ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മുനമ്പത്ത് സമരം ചെയ്യുന്നവർക്ക് പിന്തുണ അറിയിച്ചും അരുവിത്തുറ പിതൃവേദി പ്രമേയം പാസാക്കി. അധികൃതരുടെ ഭാഗത്തുനിന്നു നീതിപരമായ സമീപനം ഉണ്ടാകാത്തതിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.
ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോജോ പ്ലാത്തോട്ടം, ജോർജുകുട്ടി മുകാലയിൽ, ആൻഡ്രൂസ് തെക്കേക്കണ്ടം, ജോസഫ് വടക്കേൽ, ഉണ്ണി വരയാത്തുകരോട്ട്, മാത്യു തെക്കുംചേരി എന്നിവർ പ്രസംഗിച്ചു.
മേലുകാവുമറ്റം ഇടവക മുനമ്പത്ത്
മേലുകാവ്: കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മേലുകാവുമറ്റം സെന്റ് തോമസ് ഇടവക മുനമ്പം സമരപ്പന്തൽ സന്ദർശിച്ചു. സമരപോരാളികളെ അഭിസംബോധന ചെയ്ത് വികാരി റവ.ഡോ. ജോർജ് കാരാംവേലിൽ പ്രസംഗിച്ചു.
എകെസിസി പ്രസിഡന്റ് വി.ഐ. ജോർജ് വട്ടക്കാനായിൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. വികാരി ഫാ. ജോസഫ് കോനൂക്കുന്നേൽ, എകെസിസി സെക്രട്ടറി ജോസ് ആൻഡ്രൂസ് പാമ്പയ്ക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ബിജെപി
പാലാ: സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി ക്രിസ്ത്യൻവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ബിജെപി പാലാ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. പാലാ ളാലം ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ ന്യൂനപക്ഷമോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയംഗം സുമിത് ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അധ്യക്ഷത വഹിച്ചു.
തലപ്പലം: ബിജെപി മൈനോരിറ്റി മോര്‍ച്ച തലപ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും പനയ്ക്കപ്പാലത്ത് നടത്തി.
പി.സി. ജോര്‍ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോണി ജോസഫ് തോപ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പി.കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.