പാ​ഴ്‌​ച്ചെ​ടി ഫാ​മെ​ന്ന് വി​ളി​ക്ക​രു​തേ... ഇ​ത് ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​മാ​ണ്!
Monday, November 11, 2024 5:56 AM IST
ആ​കെ​യു​ണ്ടാ​യി​രു​ന്ന 100 ഏ​ക്ക​റി​ൽ മൂ​ന്നി​ലൊ​ന്ന് മാ​റി​യി​ട്ടും മാ​റ്റ​മി​ല്ല

കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ​യി​ലെ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ക​ണ്ടാ​ൽ ഇ​ത് ഭാ​ർ​ഗ​വീ​നി​ല​യ​മോ എ​ന്നു സം​ശ​യി​ച്ചു​പോ​കും. യ​ന്ത്ര​വ​ത്കൃ​ത കൃ​ഷി​യും ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​യി​ട്ടും ഫാ​മി​ന്‍റെ പ​ഴ​യ​കാല​ പ്ര​താ​പം ഇ​നി​യും അ​ക​ലെ​യാ​ണ്. ആ​കെ​യു​ണ്ടാ​യി​രു​ന്ന 100 ഏ​ക്ക​ർ സ്ഥ​ല​ത്തി​ൽ​നി​ന്ന് 30 ഏ​ക്ക​ർ ഭൂ​മി സ​യ​ൻ​സ് സി​റ്റി​ക്കും അ​ഞ്ച് ഏ​ക്ക​റോ​ളം ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​റി​നും ന​ൽ​കി​യി​ട്ടും ബാ​ക്കി​യു​ള്ള​വ കാ​ടു​ക​യ​റാ​തെ നോ​ക്കാ​ൻ ഇ​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല.

ഫാ​മി​ലെ കാ​ടും പ​ള്ള​യും റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ദു​ർ​ഗ​തി​യാ​ണു​ള്ള​ത്. കോ​ഴാ-​മ​ണ​മ-​മ​ണ്ണ​യ്ക്ക​നാ​ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ​ല്ലാം ഫാ​മി​ൽ​നി​ന്നു​ള്ള പ​ച്ചി​ല​പ്പ​ട​ർ​പ്പു​ക​ൾ നാ​ട്ടു​കാ​ർ സം​ഘ​ടി​ത​രാ​യി വെ​ട്ടി​മാ​റ്റി​യാ​ണ് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വി​ടെ വൈ​ദ്യു​തി​ത്തൂണു​ക​ളി​ലെ​ല്ലാം ഫാ​മി​ലെ കാ​ട് പ​ട​ർ​ന്നു ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന മ​തി​ലി​നു​ള്ളി​ലെ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന​ത് ജാ​തി​യും മ​റ്റു വൃ​ക്ഷ​ങ്ങ​ളും കാ​ടു​ക​യ​റി ശ്വാ​സം മു​ട്ടു​ന്ന കാ​ഴ്ച​ക​ളാ​ണ്.

പ്രൗ​ഢ​കാ​ലം തി​രി​കെ വ​രു​മോ?

1957ൽ ​ആ​രം​ഭി​ച്ച ഫാം ​നാ​ടി​ന് അ​ഭി​മാ​ന​വും ആ​വേ​ശ​വു​മാ​യി​രു​ന്നു. പൊ​തു​ആ​വ​ശ്യ​ത്തി​നാ​യി നാ​ട്ടു​കാ​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത് 100 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ ആ​രം​ഭം. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ളാ​യി നി​യ​മ​നം ല​ഭി​ച്ചി​രു​ന്ന​തും പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി നി​യ​മ​നം ന​ൽ​കു​ക​യും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥി​ര​പ്പെ​ടു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളി​ൽ താ​മ​സി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചി​രു​ന്ന ഫാ​മി​ൽ ഇ​പ്പോ​ൾ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ​ത​ന്നെ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. ഫാം ​കാ​ന്‍റീ​നും പ​ഴ​ങ്ക​ഥ​ത​ന്നെ.

ക​പ്പ​യും വാ​ഴ​യും ജാ​തി​യും കു​രു​മു​ള​കു​മൊ​ക്കെ ന​ന്നാ​യി വി​ള​യി​ച്ചെ​ടു​ത്ത​തി​നൊ​പ്പം ന​ല്ല ഇ​നം തൈ​ക​ളും വി​ത്തും സ​മ്മാ​നി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​ച്ച​തി​നൊ​പ്പം ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളും ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി പ്ര​ക​ട​മ​ല്ലെ​ന്ന​താ​ണ് സ്ഥി​തി.

മു​ൻ​പ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന തൈ​ക​ളു​ടെ പ​കു​തി എ​ണ്ണം പോ​ലും ഇ​പ്പോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്ക് ന​ടീ​ൽ​വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന ഏ​ജ​ൻ​സി​യാ​യി മാ​റി​യ​തോ​ടെ പ്രാ​ദേ​ശി​ക വി​ല്പ​ന​യും കാ​ര്യ​മാ​യി​ല്ല.

ഫാം ​ടൂ​റി​സ​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത​ല്ലാ​തെ മാ​റ്റ​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് നാ​ട്ടിലെ കർ​ഷ​ക​ർ​ക്ക് മാ​തൃ​ക​യാ​കാ​നെ​ങ്കി​ലും ഫാ​മി​ന് ക​ഴി​യേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നില​പാ​ട്.