ചാ​മ​പ്പാ​റ വ​ള​വിൽ അപകടം തുടർക്കഥ
Monday, November 11, 2024 5:56 AM IST
കൊ​ടു​കു​ത്തി: ദേ​ശീ​യ​പാ​ത 183ൽ ​കൊ​ടു​കു​ത്തി​ക്ക് സ​മീ​പം ചാ​മ​പ്പാ​റ വ​ള​വി​ൽ മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മി​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ കു​മ​ളി​ക്കും മു​ണ്ട​ക്ക​യ​ത്തി​നു​മി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കൊ​ടു​കു​ത്തി​ക്ക് സ​മീ​പ​ത്തെ ചാ​മ​പ്പാ​റ വ​ള​വ്. ഇ​വി​ടെ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ട​ന​വ​ധി അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് നി​ര​വ​ധി ജീ​വ​നു​ക​ളും.

ഏ​താ​നും വ​ർ​ഷം മു​മ്പ് നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​നം സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു. വീ​ട്ടി​ലു​ള്ള​വ​ർ അ​ന്ന് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഇ​തു​വ​രെ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

കൊ​ടും വ​ള​വും റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വു​മാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് റോ​ഡി​ന്‍റെ വ​ശ​ത്ത് ക​രി​ങ്ക​ല്ലു​ക​ൾ കൂ​ട്ടി​യി​ട്ട് സു​ര​ക്ഷ ഒ​രു​ക്കി. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​വി​ടെ​യു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​ട്ടി​യി​ട്ട ക​രി​ങ്ക​ല്ലു​ക​ളി​ൽ പ​കു​തി​യും സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് പ​തി​ച്ചു.

ഇ​പ്പോ​ൾ ഈ ​ക​രി​ങ്ക​ല്ല​ൽ കൂ​ട്ടം കാ​ടും മൂ​ടി​യ നി​ല​യി​ലാ​ണ്. കൂ​ടാ​തെ ഇ​വി​ടെ മു​ന്പ് സ്ഥാ​പി​ച്ചി​രു​ന്ന അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ത്തു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടും വ​ള​വി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​റു​മാ​സം പി​ന്നീ​ട് മു​മ്പ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​വാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. വ​ഴി​പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന ചാ​മ​പ്പാ​റ വ​ള​വി​ൽ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി വ​ശ​ങ്ങ​ളി​ൽ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​വാ​ൻ സി​ഗ്ന​ൽ ലൈ​റ്റ് അ​ട​ക്ക​മു​ള്ള​വ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യാ​ൽ ഇ​വി​ടെ പ​തി​വാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​ൻ ക​ഴി​യും.