പു​ഞ്ച​വ​യ​ൽ-​പാ​ക്കാ​നം-മ​ഞ്ഞ​ള​രു​വി റോ​ഡ് ഉ​ദ്ഘാ​ട​നം ഇന്ന്
Monday, November 11, 2024 5:56 AM IST
എ​രു​മേ​ലി: പു​ഞ്ച​വ​യ​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പാ​ക്കാ​നം മ​ഞ്ഞ​ള​രു​വി വ​ഴി എ​രു​മേ​ലി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ക്കാ​ന​ത്ത് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ബി അ​ഷ​റ​ഫ്, പി.​കെ. പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​നി​മോ​ൾ സു​ധ​ൻ, ദി​ലീ​ഷ് ദി​വാ​കരൻ, ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, പിഡബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ൽ. രാ​ഗി​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഈ ​റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ​തോ​ടെ പു​ഞ്ച​വ​യ​ൽ, മു​രി​ക്കും​വ​യ​ൽ, 504, കു​ഴി​മാ​വ്, പാ​ക്കാ​നം, കാ​രി​ശേ​രി, ഇ​ഞ്ച​ക്കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഏ​ക​ദേ​ശം ആ​റ് കി​ലോ​മീ​റ്റ​ർ ലാ​ഭ​ത്തി​ൽ എ​രു​മേ​ലി​യി​ലെത്താം.

കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും കാ​ന​ന​പാ​ത​യി​ലൂ​ടെ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും ഈ ​റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്.