പ​ട്ട​യ സ​ർ​വേ ഇ​നി പാ​ക്കാ​ന​ത്തേ​ക്ക്; ഒ​ഴി​വാ​കു​ന്ന​ത് മൂ​ന്നി​ര​ട്ടി നി​കു​തി
Monday, November 11, 2024 5:46 AM IST
എ​രു​മേ​ലി: മ​ല​യോ​ര പ്ര​ദേ​ശ​ത്തും വ​നാ​തി​ർ​ത്തി​യി​ലു​മാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ വേ​ണ്ടി എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ൽ പ്ര​ത്യേ​ക​മാ​യി ആ​രം​ഭി​ച്ച റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഭൂ​സ​ർ​വേ ജോ​ലി​ക​ൾ ഇ​നി പാ​ക്കാ​നം വാ​ർ​ഡി​ൽ. നാ​ളെ ഇ​തി​ന് തു​ട​ക്ക​മാ​കും.

നി​ല​വി​ൽ എ​ലി​വാ​ലി​ക്ക​ര, തു​മ​രം​പാ​റ വാ​ർ​ഡു​ക​ളി​ലെ സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. ഒ​പ്പം മ​ഹ​സ​ർ ത​യാ​റാ​ക്ക​ലും ക​ഴി​ഞ്ഞു. എ​ലി​വാ​ലി​ക്ക​ര പ്ര​ദേ​ശ​ത്തെ 750ല​ധി​കം കൈ​വ​ശ​ങ്ങ​ളി​ലെ സ​ർ​വേ ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി.

സെ​പ്റ്റം​ബ​ർ 24നാ​ണ് ഈ ​വാ​ർ​ഡു​ക​ളി​ൽ നാ​ല് ടീ​മു​ക​ളാ​യി 17 ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട റ​വ​ന്യു വി​ഭാ​ഗം സ്പെ​ഷ​ൽ സ​ർ​വേ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​ത് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​യി. മു​ണ്ട​ക്ക​യ​ത്ത് പു​ത്ത​ൻ​ച​ന്ത​യി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.

റ​വ​ന്യു രേ​ഖ​യി​ൽ ഹി​ൽ​മെ​ന്‍റ് സെ​റ്റി​ൽ​മെ​ന്‍റ് എ​ന്ന പ​രാ​മ​ർ​ശം മൂ​ലം സ്വ​ന്തം ഭൂ​മി​ക്ക് പ​ട്ട​യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് മി​ക്ക​വ​രും. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ട്ട​യം ല​ഭി​ക്കാ​ത്ത​ത് മൂ​ലം സ്വ​ന്തം വീ​ടി​നും ക​ട​യ്ക്കു​മൊ​ക്കെ മൂ​ന്നി​ര​ട്ടി നി​കു​തി​യാ​ണ് അ​ട​യ്‌​ക്കേ​ണ്ടി വ​ന്ന​ത്. പ​ട്ട​യം ല​ഭി​ക്കു​ന്ന​തോ​ടെ ഇ​നി സാ​ധാ​ര​ണ നി​കു​തി​യാ​ണ് ബാ​ധ​ക​മാ​വു​ക.

ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​യ പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളാ​യാ​ണ് പ​ഞ്ചാ​യ​ത്ത്‌ നി​കു​തി ര​ജി​സ്റ്റ​ർ പ്ര​കാ​രം ഈ ​മേ​ഖ​ല​ക​ളി​ലെ നി​ർ​മാ​ണ​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ധ​ന​സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ത​ട​സം നേ​രി​ട്ടി​രു​ന്നു. സ്ഥ​ല​ങ്ങ​ൾ വി​ൽ​ക്കാ​നും ബാ​ങ്ക് വാ​യ്പ സ്വീ​ക​രി​ക്കാ​നു​മൊ​ക്കെ പ​ട്ട​യം ഇ​ല്ലാ​ത്ത​തു മൂ​ലം സാ​ധി​ച്ചി​രു​ന്നി​ല്ല. കൈ​വ​ശ ഭൂ​മി ഉ​ട​മ​ക​ളാ​യ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഈ ​സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പ​ട്ട​യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2020 ജൂ​ൺ ര​ണ്ടി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​ദ്യം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, എ​ഴാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം 2010ൽ ​വ​നാ​വ​കാ​ശ രേ​ഖ ല​ഭി​ച്ച​വ​രാ​ണ് ഈ ​വി​ല്ലേ​ജു​ക​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. ഇ​വ​ർ​ക്കും പ​ട്ട​യം ല​ഭി​ച്ചി​രു​ന്നി​ല്ല.

പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ടി​ൽ വ​രു​ന്ന പാ​ക്കാ​നം സെ​റ്റി​ൽ​മെ​ന്‍റ് പ്ര​ദേ​ശ​ത്ത് നാ​ലു ടീ​മാ​യാ​ണ് നാ​ളെ മു​ത​ൽ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ആ​ദ്യ ടീം ​പാ​ക്കാ​നം ജം​ഗ്ഷ​നി​ൽ​നി​ന്നും കാ​രി​ശേ​രി റോ​ഡി​ൽ കൊ​ച്ചു​കാ​ന​ത്തി​ൽ ജ​യേ​ഷ്, ജ​യ്മോ​ൻ എ​ന്നി​വ​രു​ടെ ഭൂ​മി​യി​ൽ​നി​ന്ന് സ​ർ​വേ ആ​രം​ഭി​ക്കും. ര​ണ്ടാ​മ​ത്തെ ടീം ​പാ​ക്കാ​നം ജം​ഗ്ഷ​നി​ൽ​നി​ന്നു കാ​രി​ശേ​രി റോ​ഡി​ൽ റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലും മൂ​ന്നാ​മ​ത്തെ ടീം ​പാ​ക്കാ​നം-​ഇ​ഞ്ച​ക്കു​ഴി റോ​ഡി​ൽ ഉ​റു​മ്പി​ൽ പ​ച്ചി​യ്ക്ക​ൽ വീ​ട് ഭാ​ഗ​ത്തും നാ​ലാ​മ​ത്തെ ടീം ​പാ​ക്കാ​നം-​എ​രു​മേ​ലി റോ​ഡി​ൽ തൈ​നി​യി​ൽ ഭാ​ഗ​ത്തെ പു​ര​യി​ട​വും സ​മീ​പ​ത്തു​ള്ള മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഭൂ​മി​യും സ​ർ​വേ ചെ​യ്യും.

ഒ​രു ബ്ലോ​ക്ക്‌ (ഏ​ക​ദേ​ശം 50 ഏ​ക്ക​ർ സ്ഥ​ലം ) അ​ള​ന്ന് സ​ർ​വേ ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ടു​ത്ത ബ്ലോ​ക്ക്‌ തി​രി​ച്ചു സ​ർ​വേ ന​ട​ത്തു​ന്ന​ത്. സ്ഥ​ലം ഉ​ട​മ​ക​ൾ അ​തി​രു​ക​ൾ തെ​ളി​ച്ചി​ട​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ വ​സ്തു​ക്ക​ൾ പ​ല​ർ​ക്കാ​യി വീ​തം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ കൃ​ത്യ​മാ​യി തി​രി​ച്ച് അ​തി​ർ​ത്തി​യി​ൽ അ​ട​യാ​ള​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തി​ർ​ത്തി ഇ​ല്ലാ​ത്ത വ​സ്തു​ക്ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ​ബ്ഡി​വി​ഷ​ൻ ചെ​യ്യു​ന്ന​ത​ല്ലെ​ന്നും ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ അ​തി​ർ​ത്തി ഇ​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഒ​ന്നാ​യി സ​ർ​വേ ചെ​യ്യേ​ണ്ട​താ​യി വ​രു​മെ​ന്നും സ​ർ​വേ സം​ഘം അ​റി​യി​ച്ചു.