മറവൻതുരുത്ത്:വൈക്കം ബ്ലോക്ക് പഞ്ചായത്ത്,മറവൻതുരുത്ത് കൃഷിഭവൻഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മറവൻതുരുത്ത് യുപി സ്കൂളിൽ നിറവ് പദ്ധതിയുടെ ഭാഗമായി നടത്തിയ ബന്ദി, വാടാമല്ലി എന്നീ പൂകൃഷിയുടേയും തക്കാളി, വെണ്ട,പച്ച മുളക്, വഴുതന, കോവൽ, പയർ, ചീര എന്നീ പച്ചക്കറികളുടെയും വിളവെടുപ്പ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. കെ.രഞ്ജിത് പൂ കൃഷിയുടേയും മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
പി ടി എ പ്രസിഡന്റ് അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സി.പി. പ്രമോദ്, കൃഷി ഓഫീസർ ആശ, എസ് എം സി ചെയർമാൻ ആർ. ഗിരിമോൻ,വാർഡ് മെമ്പർ സി. സുരേഷ്കുമാർ,
എസ് എം സി വൈസ് ചെയർമാൻ വേണുഗോപാൽ, സ്കൂളിലെ പച്ചക്കറി പൂകൃഷികളുടെ മേൽനോട്ടം വഹിക്കുന്ന സിന്ധു,ഐശ്വര്യ, എം പി ടി എ പ്രസിഡന്റ് ആശഅഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു.