ഡോ. ​സി​റാ​ബു​ദ്ദീ​നെ ആ​ദ​രി​ച്ച് അ​ര​ങ്ങ്
Monday, July 1, 2024 10:57 PM IST
മു​ഹ​മ്മ: മു​ഹ​മ്മ​യി​ലെ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ അ​ര​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​യി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ റി​ട്ട​യേ​ഡ് ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​സി​റാ​ബു​ദ്ദീ​നെ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ടം സി​റാ​ബു​ദ്ദീനെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ബേ​ബി തോ​മ​സ് ക​ണ്ണ​ങ്ക​ര, ജി​മോ​ൻ മു​ഹ​മ്മ, ബി​ജു തൈ​പ്പ​റ​മ്പി​ൽ, ജേ​ക്ക​ബ് മ​റ്റ​ത്തി​ൽ, അ​ര​ങ്ങ് ര​ക്ഷാ​ധി​കാ​രി സി.​പി. ഷാ​ജി മു​ഹ​മ്മ, ടോ​മി​ച്ച​ൻ ക​ണ്ണ​യി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ സ്കൗ​ട്ടു​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ചേ​ർ​ത്ത​ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മേ​ഴ്‌​സി ജോ​സി​നെ ആ​ദ​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൗ​ട്ട് മാ​സ്റ്റ​ർ സാ​ജു തോ​മ​സ്, ടി.​എ​സ്. ശ്രീ​രാ​ഗ്, ആ​ദി​ത്യ​ൻ കെ. ​ബി​ജു, എ​സ്.​ വൈ​ഷ്ണ​വ്, ആ​ര​വ്കൃ​ഷ്ണ രാ​ജ്, വി.​എ. അ​ഖി​ൽ, വി.​എ​സ്. ഷാ​രോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.