ഡീ​സ​ൽ​ച്ചെ​ല​വ് കു​ടി​ശി​ക: പെ​രു​നാ​ട് ഗ്രാ​മ​വ​ണ്ടി നി​ല​ച്ചു
Tuesday, November 5, 2024 7:58 AM IST
റാ​ന്നി: പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ദ്യ ഗ്രാ​മ​വ​ണ്ടി സ​ർ​വീ​സ് നി​ല​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് മാ​സം തോ​റും കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന തു​ക കു​ടി​ശി​ക​വ​രു​ത്തി​യ​തോ​ടാ​ണ് സ​ർ​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യും പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത സം​രം​ഭ​മാ​യി ആ​രം​ഭി​ച്ച ഗ്രാ​മ​വ​ണ്ടി അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മ​ല​യോ​ര ഗ്രാ​മ​മാ​യ പെ​രു​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്ര ക്ലേ​ശ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ഗ്രാ​മ​വ​ണ്ടി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു യാ​ത്ര.

പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​മാ​യി​രു​ന്നു ബ​സി​ന്‍റെ ഷെ​ഡ്യൂ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

വെ​ച്ചൂ​ച്ചി​റ വ​ഴി ചെ​മ്പ​നോ​ലി, മ​ട​ന്ത​മ​ൺ, അ​ത്തി​ക്ക​യം, പെ​രു​നാ​ട്, കൂ​ടാ​തെ റാ​ന്നി​യി​ൽ​നി​ന്ന് അ​ത്തി​ക്ക​യം വ​ഴി പെ​രു​നാ​ട്, തി​രി​കെ പെ​രു​നാ​ട് - അ​ത്തി​ക്ക​യം, മ​ട​ന്ത​മ​ൺ, ചെ​മ്പ​നോ​ലി, വെ​ച്ചൂ​ച്ചി​റ, പി​ന്നീ​ട്, ളാ​ഹ, തു​ലാ​പ്പ​ള്ളി, അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ്, കു​രു​മ്പ​ൻ​മൂ​ഴി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ബ​സ് ഓ​ടി​യി​രു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​രു​ന്ന ബ​സി​ന് ന​ല്ല വ​രു​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​ക്കു​ള്ള​താ​ണ്. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും കെ​എ​സ്ആ​ർ​ടി​സി ന​ൽ​കും. എ​ന്നാ​ൽ പ്ര​തി​ദി​ന ഡീ​സ​ൽ​ച്ചെ​ല​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ഹി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു വ്യ​വ​സ്ഥ.

ആ​ദ്യ​മൊ​ക്കെ പ​ഞ്ചാ​യ​ത്ത് കൃ​ത്യ​മാ​യി തു​ക ന​ൽ​കി​യെ​ങ്കി​ലും സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഏ​റി​യ​തോ​ടെ കു​ടി​ശ​ക​യാ​യി. നാ​ലു​മാ​സ​ത്തെ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മ​വ​ണ്ടി​യും പി​ൻ​വ​ലി​ഞ്ഞു.

ഇ​തി​നി​ടെ ഒ​രു മാ​സ​ത്തെ തു​ക അ​ട​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.​എ​ന്നാ​ല്‍ കു​ടി​ശി​ക തീ​ര്‍​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ര്‍. ഷെ​ഡ്യൂ​ളി​നു മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ഉ​ള്ള​തി​നാ​ല്‍ അ​തി​ല്‍​നി​ന്ന് ഇ​ന്ധ​ന​ച്ചെ​ല​വു​കൂ​ടി ക​ണ്ടെ​ത്തി കെ​എ​സ്ആ​ർ​ടി​സി സ്വ​ന്തം നി​ല​യി​ൽ ബ​സ് ഓ​ടി​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഇ​തേ​വ​രെ ബ​സി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്ക് അ​റി​യി​ച്ചി​ട്ടു​മി​ല്ല.

ഗ്രാ​മ​വ​ണ്ടി എ​ത്തി​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്രാ ക്ലേ​ശ​ത്തി​നു തെ​ല്ലൊ​രു പ​രി​ഹാ​ര​മാ​യി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക​ട​ക്കം ബ​സ് സ​ർ​വീ​സ് പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി പി​ൻ​വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ ഇ​തേ​റൂ​ട്ടി​ൽ ബ​ദ​ൽ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണ്.