ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം​ ക​യ​റി
Tuesday, November 5, 2024 7:58 AM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച മ​ഴ​യേ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി. മ​ഴ തു​ട​ർ​ന്ന​തോ​ടെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ അ​ബാ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്.

ത​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. റോ​ഡി​ൽ ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു സ്കൂ​ട്ട​ർ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യ​ത് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ചേ​ർ​ന്ന് ത​ട​ഞ്ഞു നി​ർ​ത്തി.റോ​ഡി​ൽ​ക്കൂ​ടി വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി.