ക​ണ്ണ​ങ്കോ​ട് പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Tuesday, November 5, 2024 7:58 AM IST
അ​ടൂ​ർ: ക​ണ്ണ​ങ്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.
നാളെ രാ​വി​ലെ 10ന് ​വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ധ്യാ​ന​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഫാ. ​ജി​ത്തു തോ​മ​സ് പ​ത്ത​നം​തി​ട്ട ന​യി​ക്കും.

ഏ​ഴു മു​ത​ൽ 10 വ​രെ രാ​ത്രി ഏ​ഴി​ന് റ​മ്പാ​ൻ ബൈ​ബി​ൾ പാ​രാ​യ​ണം, 7.15 ന് ​ഫാ. ബ്രി​ൻ​സ് അ​ല​ക്സ്‌ മാ​ത്യു കോ​ന്നി, ഫാ. ​എ​ബി ഫി​ലി​പ്പ് കാ​ർ​ത്തി​ക​പ്പ​ള്ളി, ഫാ. ​സി​ജു വ​ർ​ഗീ​സ് കോ​ശി എ​ന്നി​വ​ർ വ​ച​ന ശു​ശ്രു​ഷ ന​ട​ത്തും.

ഒ​ന്പ​തി​നു രാ​വി​ലെ എ​ട്ട് മു​ത​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, 10 ന് ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യ്ക്ക് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 9.15ന് ​വേ​ദ​ര​ത്ന​പു​ര​സ്‌​കാ​രം സം​വി​ധാ​യ​ക​ൻ ബ്ലെ​സി​ക്ക് സ​മ്മാ​നി​ക്കും. വൈ​കു​ന്നേ​രം 6.15 ന് ​പെ​രു​ന്നാ​ൾ റാ​സ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, പ​ഴ​യ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി ക​രു​വാ​റ്റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ​ത്തി തി​രി​കെ ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റ്, ത​ട്ട റോ​ഡ് വ​ഴി പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തും. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം.

കാ​യം​കു​ളം ഫി​ലി​പ്പോ​സ് റ​മ്പാ​ന്‍റെ 212-മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ 11 ന് ​രാ​വി​ലെ ഡോ. ​എം.​പി. ജോ​ർ​ജ് കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും ജോ​ൺ ചാ​ക്കോ കോ​ർ എ​പ്പി​സ്കോ​പ്പ, നെ​ൽ​സ​ൺ ജോ​ൺ കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച വി​ള​മ്പ്, കൊ​ടി​യി​റ​ക്കോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.