അ​ങ്ക​ണ​വാ​ടി കു​രു​ന്നു​ക​ൾ​ക്ക് എം​എ​ൽ​എ​യു​ടെ വ​ക കു​ഞ്ഞു​മെ​ത്ത​ക​ൾ
Tuesday, November 5, 2024 7:58 AM IST
റാ​ന്നി: കു​രു​ന്നു​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ സു​ഖ​നി​ദ്ര​യ്ക്ക് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ സ്നേ​ഹ​സ​മ്മാ​നം. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കും കു​ഞ്ഞു​മെ​ത്ത​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

എം​എ​ൽ​എ ത​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കും 377 മെ​ത്ത​ക​ളാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്.

ഇ​തി​നാ​യി മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് ഫ​ണ്ടി​ൽ​നി​ന്ന് ചെ​ല​വ​ഴി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് മെ​ത്ത​ക​ളു​ടെ വി​ത​ര​ണം.
മെ​ത്ത​ക​ളു​ടെ​വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, കെ.​കെ. രാ​ജീ​വ്, രാ​ധാ സു​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.