ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക്
Monday, November 4, 2024 4:43 AM IST
പ​ത്ത​നം​തി​ട്ട : ചു​മ​ട്ടു തൊ​ഴി​ലാ​ളി നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലെ നി​ശ്ച​യി​ച്ച കൂ​ലി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ക,

നി​യ​മ​വി​ധേ​യ​മാ​യി ക്വാ​റി, മ​ണ​ൽ വാ​ര​ൽ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സം​ബ​ർ അ​ഞ്ചി​ന് ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ട​ത്താ​ൻ ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​യു​ക്ത സ​മ​ര സ​മി​തി ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ കെ. ​സി. രാ​ജ​ഗോ​പാ​ല​ൻ, മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ ( സി​ഐ​ടി യു ), ​പി. കെ. ​ഗോ​പി, അ​ജി​ത് മ​ണ്ണി​ൽ ( ഐ​എ​ൻ​ടി​യു​സി ), എ. ​കെ. ഗി​രീ​ഷ്, കെ. ​ജി. അ​നി​ൽ​കു​മാ​ർ ( ബി​എം​എ​സ്‌ ), ബെ​ൻ​സി തോ​മ​സ് ( എ​ഐ​ടി​യു​സി ), അ​യൂ​ബ് ( എ​സ്‌​ടി​യു ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.