അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, November 3, 2024 6:21 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക​ട​ര്‍ എ​സ്. പ്രേം​ക്യ​ഷ്ണ​ന്‍.

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​മ​യ​ബ​ന്ധി​ത ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം. എ​ഫ്എ​സ്ടി​പി, സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, ഡ​ബി​ള്‍ ചേ​മ്പേ​ഴ്സ് ഇ​ന്‍​സി​നെ​റേ​റ്റ​ര്‍ സം​ബ​ന്ധി​ച്ച​വ​യി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്തി​ക്കാ​യി കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ഓ​ര്‍​മി​പ്പി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​എ​സ്. മാ​യ, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ഫി എ​സ്. ഹ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.