വാ​ർ​ഷി​ക പ​ദ്ധ​തി വീ​തം​വ​യ്പി​ൽ അ​തൃ​പ്തി; ഭ​ര​ണ​ക​ക്ഷി അം​ഗം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു
Tuesday, November 5, 2024 7:58 AM IST
കോ​ഴ​ഞ്ചേ​രി: വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​തം വീ​തം​വ​ച്ച​തി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം അം​ഗം ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അം​ഗ​വും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

2024-25 വാ​ര്‍​ഷി​ക​പ​ദ്ധ​തി​തു​ക വാ​ര്‍​ഡു​ക​ള്‍​ക്ക് ഒ​രേ​പോ​ലെ വീ​തി​ക്കാ​തെ 4, 13 വാ​ര്‍​ഡു​ക​ളി​ല്‍ യ​ഥാ​ക്ര​മം 33 ല​ക്ഷം, 20 ല​ക്ഷം എ​ന്നീ ക്ര​മ​ത്തി​ല്‍ ന​ൽ​കി​യ​തി​നെ​തി​രേ​യാ​ണ് അ​ഡ്വ. തോ​മ​സ് ഏ​ബ്ര​ഹാം മു​ഖാ​ന്തരം കേ​സ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സ് ഏ​ഴി​ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

നാ​ലാം വാ​ർ​ഡി​നെ എ​ൽ​ഡി​എ​ഫ് ത​ന്നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 13 -ാം വാ​ർ​ഡ് മെം​ബ​ർ ബി​ജെ​പി​യി​ൽ​നി​ന്നാ​ണ്. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രെ​യും കേ​സി​ൽ ക​ക്ഷി ചേ​ർ​ത്തി​ട്ടു​ണ്ട്.
സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍, പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ക്ഷി​ക​ള്‍.

എ​ൽ​ഡി​എ​ഫി​ൽ ചേ​രി​പ്പോ​ര്

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ പ​ട​ല പി​ണ​ക്ക​ങ്ങ​ളും ചേ​രി​പ്പോ​രു​മാ​ണ് കേ​സി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. പ്രാ​ദേ​ശി​ക​മാ​യി സി​പി​എ​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ഭാ​ഗീ​യ​ത​യും ഇ​തോ​ടു​കൂ​ടി മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ സി​പി​എം മെം​ബ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത് നേ​തൃ​ത്വ​ത്തെ​യും വെ​ട്ടി​ലാ​ക്കി.

നി​ല​വി​ലെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ യു​ഡി​എ​ഫ് - മൂ​ന്ന്, എ​ല്‍​ഡി​എ​ഫ് - ഏ​ഴ്, ബി​ജെ​പി - ര​ണ്ട്, സ്വ​ത​ന്ത്ര​ന്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് റോ​യി ഫി​ലി​പ്പ്, സാ​ലി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി​രു​ന്ന റോ​യി ഫി​ലി​പ്പി​നെ പ്ര​സി​ഡ​ന്‍റാ​ക്കി എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ കേ​സ് ഫ​യ​ല്‍ ചെ​യ്ത സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി സി​പി​എം ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​യാ​ളാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​ിറ്റി അം​ഗ​വു​മാ​ണ്.

കോ​ൺ​ഗ്ര​സ് ധ​ർ​ണ ഇ​ന്ന്

പ​ദ്ധ​തി വി​ഹി​തം പ​ക്ഷ​പാ​ത​പ​ര​മാ​യി വീ​തി​ച്ച​തി​നെ​തി​രേ ഭ​ര​ണ​സ​മി​തി​യം​ഗം​ത​ന്നെ ര​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും തീ​രു​മാ​നി​ച്ചു.

ഇ​ന്നു രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ധ​ര്‍​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ന്‍. ഷൈ​ലാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ണം അ​നു​വ​ദി​ച്ച ന​ട​പ​ടി​ക്കു പി​ന്നി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സി​പി​എം നേ​രി​ടു​ന്ന ജീ​ർ​ണ​ത ഇ​തോ​ടെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ട്ട​താ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു.