മ​ണി​യാ​ർ ഡാം ​ഷ​ട്ട​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം; അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം
Monday, November 4, 2024 4:31 AM IST
പ​ത്ത​നം​തി​ട്ട: അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്കി​ടെ വെ​ള്ളം ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്ന്
മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മെ​ന്ന് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ണി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മം ആ​ദ്യം പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വൈ​കി​യ​താ​ണ് നി​ല​വി​ൽ ആ​ശ​ങ്ക ഉ​ട​ലെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഷ​ട്ട​റു​ക​ൾ മാ​റ്റി പു​തി​യ​തു സ്ഥാ​പി​ക്കു​ന്ന​തി​ന് ര​ണ്ടു വ​ർ​ഷം മു​ൻ​പ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​താ​ണ്. പു​തി​യ ഷ​ട്ട​റു​ക​ൾ അ​ടു​ത്ത​യി​ടെ മ​ണി​യാ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​ണി തു​ട​ങ്ങാ​ൻ വൈ​കി​യ​താ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി വെ​ള്ളം ഷ​ട്ട​റു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ഒ​ഴു​കാ​ൻ കാ​ര​ണ​മാ​യ​ത്.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് പു​തി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​ത്. ജൂ​ലൈ അ​വ​സാ​ന​മാ​ണ് പു​തി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തെ​ങ്കി​ലും അ​ന്പ​തു ശ​ത​മാ​നം പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല. തു​ലാ​വ​ർ​ഷം ശ​ക്ത​മാ​യ​പ്പോ​ഴും ദ്രു​ത​ഗ​തി​യി​ൽ പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ ഷ​ട്ട​റു​ക​ളു​ടെ ഇ​ല​ക്‌​ട്രി​ക് വെ​ൽ​ഡിം​ഗും ഗ്യാ​സ് വെ​ൽ​ഡിം​ഗും ഒ​രേ സ​മ​യ​ത്ത് ന​ട​ന്ന​തി​നാ​ൽ നി​ല​വി​ലു​ള്ള ഷ​ട്ട​റു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ൽ മ​ഴ ക​ന​ത്ത​തോ​ടെ മ​ണി​യാ​റി​നു മു​ക​ളി​ലു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ൽ ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി​യെ​ത്തി​യ വെ​ള്ള​മാ​ണ് മ​ണി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​രാ​ൻ കാ​ര​ണം.

മ​ണി​യാ​റി​ലെ ഷ​ട്ട​റു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യ​താ​ണ് വെ​ള്ളം മു​ക​ളി​ലൂ​ടെ ഒ​ഴു​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഏ​റെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ് അ​ധി​കൃ​ത​ർ.

ഏ​ഴു കോ​ടി​യു​ടെ പ​ദ്ധ​തി

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ണി​യാ​ർ ഡാ​മി​ന് അ​ഞ്ച് ഷ​ട്ട​റു​ക​ളാ​ണ് മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​ത്. 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ടെ മ​ണി​യാ​ർ സം​ഭ​ര​ണി ക​വി​ഞ്ഞ് ഷ​ട്ട​റി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പു​തി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഏ​ഴു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. 2022 ഫെ​ബ്രു​വ​രി​യി​ൽ ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യ​താ​ണ്.

എ​ട്ടു​മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​നി​ടെ ഡാം ​പ​ല​ത​വ​ണ നി​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ഷ​ട്ട​റു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ അ​ധി​കൃ​ത​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​രാ​റു​കാ​ര​നെ വി​ളി​ച്ച് പ​ണി​ക​ൾ തു​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ക്കാ​ട്ടാ​റി​ൽ നി​ർ​മി​ച്ച മ​ണി​യാ​ർ ഡാം 1979 ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. 18 അ​ടി​യാ​ണ് ഉ​യ​രം. ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള​ളം 500 മീ​റ്റ​ർ അ​ക​ല​യെ​ത്തി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​യാ​യ കാ​ർ​ബോ​റാ​ണ്ടം യൂ​ണി​വേ​ഴ്സ​ൽ ലി​മി​റ്റ​ഡാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.