ചെ​ല​വേ​റി, എ​ള്ളു​കൃ​ഷി ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ
Monday, November 4, 2024 4:43 AM IST
പ​ത്ത​നം​തി​ട്ട: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന ഇ​ട​വി​ള​യാ​യി​രു​ന്ന എ​ള്ളു​കൃ​ഷി​യും ജി​ല്ല​യി​ൽ​നി​ന്ന് അ​ന്യ​മാ​കു​ന്നു. എ​ണ്ണ ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ടാ​ണ് എ​ള്ള് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​രി​പാ​ല​ന ചെ​ല​വു​മൊ​ക്കെ​യാ​ണ് ഈ ​കൃ​ഷി​യും അ​ന്യം​നി​ന്നു​പോ​കാ​ൻ കാ​ര​ണം. അ​തി​പു​രാ​ത​ന കാ​ലം മു​ത​ൽ എ​ണ്ണ​ക്കു​രു​വാ​യാ​ണ് എ​ള്ള് കൃ​ഷി ചെ​യ്തു​വ​ന്ന​ത്.

ആ​യു​ർ​വേ​ദ​ത്തി​ൽ ഇ​തി​നെ സ്‌​നേ​ഹ​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​തി​നാ​ൽ​ത്ത​ന്നെ എ​ള്ളു ക​ർ​ഷ​ക​ർ‌​ക്ക് മെ​ച്ച​പ്പെ​ട്ട ആ​ദാ​യം ല​ഭി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ട​വി​ള​യാ​യി എ​ള്ള് വി​ത ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ എ​ള്ളു കൃ​ഷി​യും ഭാ​രി​ച്ച ചെ​ല​വു​കാ​ര​ണം ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്.

വി​ത്തി​ന്‍റെ നി​റം അ​ടി​സ്ഥാ​ന​മാ​ക്കി ഇ​തി​നെ ക​റു​ത്ത എ​ള്ള്, വെ​ളു​ത്ത എ​ള്ള്, ചാ​ര​നി​റ​മു​ള്ള എ​ള്ള് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി ത​രം​തി​രി​ച്ചി​രി​ക്കു​ന്നു. ഇ​തി​ൽ ഏ​റെ ഗു​ണ​മേ​ൻ​മ​യും ഉ​പ​ഭോ​ഗം കൂ​ടു​ത​ലു​ള്ള​തു​മാ​യ ക​റു​ത്ത എ​ള്ളാ​ണ് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി വി​ത​ച്ചി​രു​ന്ന​ത്. എ​ള്ള് വി​ത്തി​ൽ 50 ശ​ത​മാ​നം വ​രെ എ​ണ്ണ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ര​ണ്ട് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഏ​ക​വ​ർ​ഷ ഔ​ഷ​ധി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട സ​സ്യ​മാ​ണി​ത്.

എ​ള്ള് കൃ​ഷി ഇ​ങ്ങ​നെ; എ​ണ്ണ​യും ഉ​ത്പാ​ദി​പ്പി​ക്കാം

കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ത്തി​ൽ അ​ടു​ത്ത നെ​ൽ​കൃ​ഷി​ക്ക് മു​മ്പാ​യി ഒ​രു ചാ​ൽ ഉ​ഴു​ത് വ​യ​ൽ തോ​ർ​ന്ന​തി​നു​ശേ​ഷ​മാ​ണ് എ​ള്ള് വി​ത​യ്ക്കു​ന്ന​ത്. വി​ത​ച്ച​തി​നു​ശേ​ഷം പ​ച്ച ചാ​ണ​കം വി​ത​റി വീ​ണ്ടും പാ​ടം ഉ​ഴ​ണം. വ​ള​രെ ചെ​റി​യ ഈ​ർ​പ്പ​ത്തി​ൽ വ​ള​രു​ന്ന ഒ​രു സ​സ്യ​മാ​യ ഇ​തു മു​ള​ച്ച് നാ​ലി​ല​പ്പ​രു​വ​മാ​കു​മ്പോ​ൾ ഇ​ട​യി​ള​ക്കും. ഒ​രു മാ​സം ക​ഴി​ഞ്ഞ് രാ​സ​വ​ള​ങ്ങ​ളോ ജൈ​വ വ​ള​ങ്ങ​ളോ ചേ​ർ​ക്ക​ണം. സാ​ധാ​ര​ണ മൂ​ന്നു​മാ​സ​മാ​ണ് എ​ള്ളു​കൃ​ഷി​ക്ക് വേ​ണ്ടി​വ​രു​ന്ന സ​മ​യം. ചെ​ടി മൂ​ടോ​ടെ പി​ഴു​തെ​ടു​ത്ത് കാ​യ്ക​ൾ വേ​ർ​തി​രി​ച്ചാ​ണ് വി​ള​വെ​ടു​ക്കു​ന്ന​ത്.

എ​ള്ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​ധാ​ന ഉ​ത്പ​ന്ന​മാ​ണ് ന​ല്ലെ​ണ്ണ എ​ന്ന എ​ള്ളെ​ണ്ണ. പാ​ച​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​ത് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.​വി​ത്ത് ന​ന്നാ​യി ഉ​ണ​ക്കി​യെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് എ​ണ്ണ​യു​ണ്ടാ​ക്കാ​ൻ എ​ടു​ക്കാ​റു​ള്ള​ത്. വി​ത്തി​ൽ എ​ണ്ണ​യു​ടെ അം​ശം 37 മു​ത​ൽ 63 ശ​ത​മാ​നം​വ​രെ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ച​ക്കി​ലി​ട്ട് ആ​ട്ടി​യോ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യോ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന എ​ണ്ണ​യ്ക്ക് സ്വ​ർ​ണ​നി​റ​മാ​യി​രി​ക്കും. നാ​ട്ടി​ൽ എ​ള്ളു​കൃ​ഷി വ്യാ​പ​ക​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ്യാ​പ​ക​മാ​യി ച​ക്കു​ക​ളും നി​ല​നി​ന്നി​രു​ന്നു. ഇ​ത്ത​രം ച​ക്കി​ലി​ട്ട് ആ​ട്ടു​ന്ന എ​ണ്ണ​യ്ക്കും ഡി​മാ​ന്‍റ് ഏ​റെ​യാ​യി​രു​ന്നു. കാ​ലം മാ​റി​യ​തി​നു പി​ന്നാ​ലെ കൃ​ഷി കു​റ​ഞ്ഞ​തോ​ടെ ച​ക്കു​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​യി.