സ്പോ​ട്ട് ബു​ക്കിം​ഗ്: ദേ​വ​സ്വം നി​ല​പാ​ട് വേ​ദ​നാ​ജ​ന​കമെന്ന് അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത്
Sunday, November 3, 2024 6:21 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് സ്പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും എ​ടു​ക്കു​ന്ന നി​ല​പാ​ട് ഭ​ക്ത​ന്മാ​രെ വേ​ദ​നി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് ശ​ബ​രി​മ​ല ശ്രീ​അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത് ഭാ​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം അ​ട്ടി​മ​റി​ക്കു​വാ​നും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ താ​ത്‌​പ​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​വാ​നും സ​ർ​ക്കാ​രും ദേ​വ​സ്വം​ബോ​ർ​ഡും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും എ​ത്ര തീ​ർ​ഥാ​ട​ക​ർ​എ​ത്തി​യാ​ലും അ​വ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​ന്ന​ദ്ധ​സേ​വ​ന സം​ഘ​ട​ന​ക​ൾ ശ​ബ​രി​മ​ല, നി​ല​യ്ക്ക​ൽ, പ​മ്പ എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന അ​ന്ന​ദാ​നം, ഔ​ഷ​ധ ജ​ല​വി​ത​ര​ണം, മെ​ഡി​ക്ക​ൽ സേ​വ​നം, ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്നി​വ പാ​ടെ നി​രോ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ശ​ബ​രി​മ​ല​യി​ലും പ​മ്പ​യി​ലും നി​ല​യ്ക്ക​ലും എ​രു​മേ​ലി​യി​ലും ഭ​ക്ത​ന്മാ​ർ​ക്ക് ന്യാ​യ​വി​ല​യ്ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല. തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ന് അ​ധി​ക നി​കു​തി പി​രി​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ധ​ർ​മ​പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും അ​യ്യ​പ്പ​ന്മാ​രു​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലും നൂ​റ് ആ​ശ്ര​യ​കേ​ന്ദ്ര​ങ്ങ​ൾ അ​യ്യ​പ്പ​ന്മാ​ർ​ക്കു​വേ​ണ്ടി ആ​രം​ഭി​ക്കു​വാ​ൻ പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​രെ സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പ​മ്പ​യി​ൽ എ​ത്തി​ക്കു​വാ​ൻ പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ​നാ​യ​ർ, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പെ​ങ്ക​ടു​ത്തു.