സ​ൺ​ഡേ​സ്കൂ​ൾ വ​ച​നവ​ർ​ഷ സം​ഗ​മം
Tuesday, November 5, 2024 7:58 AM IST
കോ​ന്നി: വ​ച​ന​ത്തി​ൽ അ​ടി​യു​റ​ച്ചു വ​ള​രു​ന്ന ത​ല​മു​റ അ​പ​ര​നെ ക​രു​തു​ന്ന​തി​ൽ ശ്ര​ദ്ധ​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്ന് ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ കോ​ന്നി വൈ​ദി​ക ജി​ല്ലാ സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ച​ന വ​ർ​ഷ സം​ഗ​മം വ​ക​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​രു​ണ​യും ക​രു​ത​ലും ന​ഷ്ട​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പു​തു​ത​ല​മു​റ​യു​ടെ രൂ​പാ​ന്ത​രീ​ക​ര​ണ​ത്തി​ന് സ​ഭ​യു​ടെ വ​ച​ന വ​ർ​ഷാ​ച​ര​ണം സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​തോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൺ​ഡേ​സ്കൂ​ൾ രൂ​പ​ത സ​മ​തി​യം​ഗ​വും സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഫി​ലി​പ്പ് ജോ​ർ​ജ് കൊ​ച്ചു​വി​ള​യി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കൈ​ത​വ​ന, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ എ​ൽ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​മാ​ത്യു നെ​രി​യാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​സ​സ് യൂ​ത്ത് ടീം ​ക്ലാ​സ് ന​യി​ച്ചു. എം​സി​സി​എ​ൽ ക​ലോ​ത്സ​വ, മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.