ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ടം ന​ശി​ച്ചു
Monday, November 4, 2024 4:31 AM IST
കൊ​ടു​മ​ൺ: അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ടം ന​ശി​ച്ചു. അ​ങ്ങാ​ടി​ക്ക​ൽ മ​ണ​ക്കാ​ട് ദേ​വി​ക്ഷേ​ത്ര ഗ്രൗ​ണ്ടി​നോ​ടു ചേ​ർ​ന്നാ​ണ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

സ്വ​ന്ത​മാ​യു​ള്ള സ്ഥ​ല​ത്തെ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച് ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മേ​ൽ​ക്കൂ​ര മു​ഴു​വ​ൻ ത​ക​ർ​ന്നു. ഫ​ർ​ണീ​ച്ച​റു​ക​ൾ നേ​ര​ത്തേ ന​ശി​ച്ചു. നാ​ട്ടി​ലെ അ​ക്ഷ​ര​സ്നേ​ഹി​ക​ളാ​യ ഏ​താ​നും പേ​ർ ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ ഗ്ര​ന്ഥ​ശാ​ല​യാ​ണി​ത്.

ആ​ദ്യ​കാ​ല​ത്ത് ഗ്ര​ന്ഥ​ശാ​ല​യും കാ​യി​ക ക​ലാ​സ​മി​തി​യും ചേ​ർ​ന്ന് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നി​രു​ന്ന​ത്‌. സാ​യാ​ഹ്ന​ങ്ങ​ളി​ൽ യു​വാ​ക്ക​ളു​ടെ സം​ഗ​മ​വേ​ദി കൂ​ടി​യാ​യി​രു​ന്നു. പു​സ്ത​ക​ങ്ങ​ൾ മു​ഴു​വ​ൻ ചി​ത​ല​രി​ച്ചും മ​റ്റും ന​ശി​ച്ചു. അ​ടൂ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​നം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ കു​റെ​നാ​ൾ മു​മ്പ് ശ്ര​മം ന​ട​ന്ന​താ​ണ്.

‌രാ​ഷ്‌​ട്രീ​യ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.