പു​ത​മ​ണ്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, November 3, 2024 6:21 AM IST
റാ​ന്നി: റാ​ന്നി - കീ​ക്കൊ​ഴൂ​ര്‍ - കോ​ഴ​ഞ്ചേ​രി പാ​ത​യി​ല്‍ പു​ത​മ​ണ്‍ പാ​ലം പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2.63 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തു​മ​ണ്‍ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പ്ര​ത്യേ​കം ശ്ര​ദ്ധ ന​ല്‍​കി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡു​ക​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ആ​യ​തി​നേ​ത്തു​ട​ര്‍​ന്ന് ചെ​റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ സ​മാ​ന്ത​ര​മാ​യി താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 2022 ജ​നു​വ​രി​യി​ലാ​ണ് പു​ത​മ​ണ്‍ പാ​ലം അ​ട​ച്ച​ത്. ഇ​തോ​ടെ ഈ ​റൂ​ട്ടി​ല്‍ യാ​ത്രാ​ത​ട​സം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ചെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​കു​മാ​യി​രു​ന്നി​ല്ല.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണ് പു​ത​മ​ണ്‍ പാ​ലം. തി​രു​വാ​ഭ​ര​ണം, ത​ങ്ക​യ​ങ്കി എ​ന്നി​വ ക​ട​ന്നു പോ​കു​ന്ന​തി​നു​ള്ള പാ​ത​യാ​യും ഉ​പ​യോ​ഗി​ക്കു​ന്നു. മാ​രാ​മ​ണ്‍, ചെ​റു​കോ​ല്‍​പ്പു​ഴ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലേ​ക്കു​ള്ള പാ​ത​യും​കൂ​ടി​യാ​ണ്.

പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന പു​തു​മ​ണ്‍ പാ​ലം എ​ട്ടു മീ​റ്റ​ര്‍ വീ​തം നീ​ള​മു​ള്ള ര​ണ്ട് സ്പാ​നു​ക​ളോ​ടു​കൂ​ടി​യ സ​ബ്‌​മേ​ഴ്‌​സി​ബി​ള്‍ ബ്രി​ഡ്ജാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 7.5 മീ​റ്റ​ര്‍ ക്യാ​രേ​ജ് വേ​യും ഇ​രു​വ​ശ​ങ്ങ​ളി​ലും 1.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യും ഉ​ള്‍​പ്പെ​ടെ 11 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ വീ​തി. നി​ര്‍​മാ​ണ പൂ​ര്‍​ത്തീ​ക​ര​ണ കാ​ലാ​വ​ധി 12 മാ​സ​മാ​ണ്.

നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ത​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാം ​പി. തോ​മ​സ്, ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഗീ​താ​കു​മാ​രി, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.