ദേ​വി​ക​യു​ടെ ക​ര​വി​രു​തി​ൽ വി​രി​യും ച​ന്ത​മേ​റും നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ
Monday, November 4, 2024 4:31 AM IST
പ​ത്ത​നം​തി​ട്ട: ദേ​വി​ക​യു​ടെ ക​ര​വി​രു​തി​ൽ വി​രി​യു​ന്ന​ത് ച​ന്ത​മേ​റും നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ. അ​ധി​ക​മാ​ർ​ക്കും സ്വാ​യ​ത്ത​മാ​ക്കാ​ൻ ക​ഴി​യാ​ത്ത ക​ലാ​വി​രു​താ​ണ് കോ​ന്നി അ​രു​വാ​പ്പു​ലം വെ​ണ്‍​മേ​ലി​ല്‍ എ​സ്. ദേ​വി​ക‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.‍

മെ​ഴു​വേ​ലി പ​ത്മ​നാ​ഭോ​ദ​യം ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് അ​ധ്യാ​പ​ക പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ധ്യാ​പ​ന മേ​ഖ​ല​യി​ലേ​ക്ക് തി​രി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും നെ​റ്റി​പ്പ​ട്ടം നി​ർ​മാ​ണം കൈ​വി​ടാ​ൻ താ​ത്പ​ര്യ​മി​ല്ല.

നാ​ലു​വ​ര്‍​ഷ​മാ​യി നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ ദേ​വി​ക സ​ജീ​വ​മാ​ണ്. കോ​ന്നി​യി​ലെ ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ സീ​തി അ​ജി​ത്തി​ല്‍​നി​ന്നാ​ണ് നെ​റ്റി​പ്പ​ട്ട​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചെ​ടു​ത്ത​ത്.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ പ​ഠി​ച്ച ക​ല​യാ​ണി​ത്. ഇ​തി​നോ​ട​കം നൂ​റോ​ളം നെ​റ്റി​പ്പ​ട്ട​ങ്ങ​ള്‍ ദേ​വി​ക നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഒ​ന്നു മു​ത​ല്‍ 6.5 അ​ടി​വ​രെ​യു​ള്ള നെ​റ്റി​പ്പ​ട്ട​ങ്ങ​ളാ​ണ് ഇ​തേ​വ​രെ നെ​യ്തെ​ടു​ത്ത​ത്. കോ​ന്നി, ഐ​ര​വ​ണ്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും നെ​റ്റി​പ്പ​ട്ട​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ളു​ക​ളു​ടെ ഇ​ഷ്ടം അ​നു​സ​രി​ച്ചാ​ണ് നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​ത്.

അ​തി​സൂ​ക്ഷ്മ​മാ​യി ഓ​രോ ഭാ​ഗ​വും ചേ​ര്‍​ത്തു​വ​ച്ച് ത​യാ​റാ​ക്കേ​ണ്ട​തി​നാ​ൽ അ​ല്പം പോ​ലും അ​ശ്ര​ദ്ധ നി​ർ​മാ​ണ​കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. നെ​റ്റി​പ്പ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​യു​ന്പോ​ൾ മ​ന​സി​നു​ണ്ടാ​കു​ന്ന ആ​ന​ന്ദം ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്.

കൈ​വ​ഴ​ക്കം വ​ന്ന​തോ​ടെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ നെ​റ്റി​പ്പ​ട്ടം നി​ര്‍​മി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ദേ​വി​ക പ​റ​ഞ്ഞു.

സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും അ​ല​ങ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ന്‍​സി നെ​റ്റി​പ്പ​ട്ട​ങ്ങ​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ല്‍ എ​ത്തു​ന്ന​ത്. നാ​ട്ടി​ലെ ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കൂ​ടാ​തെ വി​ദേ​ശ മ​ല​യാ​ളി​ക​ള്‍​ക്കു​വേ​ണ്ടി​യും നെ​റ്റി​പ്പ​ട്ടം ത​യാ​റാ​ക്കി ന​ല്‍​കാ​റു​ണ്ട്.

നി​ര്‍​മി​ക്കു​ന്ന നെ​റ്റി​പ്പ​ട്ട​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​തു ക​ണ്ടാ​ണ് ഒ​ട്ടേ​റെ ആ​ളു​ക​ള്‍ ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​തും ദേ​വി​ക പ​റ​ഞ്ഞു.

ഗ​ണ​പ​തി, പ​ഞ്ച​ഭൂ​തം, ത്രി​മൂ​ര്‍​ത്തി​ക​ള്‍, ന​വ​ഗ്ര​ഹ​ങ്ങ​ള്‍, സ​പ്ത​ര്‍​ഷി​ക​ള്‍, അ​ഷ്ട​ല​ക്ഷ്മി​മാ​ര്‍, ല​ക്ഷ്മി, സ​ര​സ്വ​തി, പാ​ര്‍​വ​തി എ​ന്നി​ങ്ങ​നെ​യാ​ണ് നെ​റ്റി​പ്പ​ട്ട​ത്തി​ലെ നി​ര്‍​മാ​ണ രീ​തി​ക​ള്‍. നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍​നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത്.
അ​ച്ഛ​ന്‍ ന​ന്ദ​കു​മാ​റും അ​മ്മ ശ്രീ​ലേ​ഖ​യും ദേ​വി​ക​യ്ക്കു പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.