ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം; പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ്
Monday, November 4, 2024 4:43 AM IST
തി​രു​വ​ല്ല: കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ്ര​തി​യെ തി​രു​വ​ല്ല പോ​ലീ​സ് പി​ടി​കൂ​ടി. ക​വി​യൂ​ർ കോ​ട്ടൂ​ർ പു​ന്നി​ലം വ​ലി​യ​പ​റ​മ്പി​ൽ ര​ഞ്ജി​ത്ത് വി. ​രാ​ജ​നാ​ണ് (ര​ഞ്ജു- 38) അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യെ​യും മാ​താ​വി​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു 12 വ​യ​സു​കാ​രി​യാ​യ കു​ട്ടി​ക്കു നേ​രെ​യു​ള്ള നി​ര​ന്ത​ര പീ​ഡ​നം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. തി​രു​വ​ല്ല എ​സ്ഐ പി.​എ​സ്. സ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സി​ന്‍റെ അ​ന്വേ​ഷ​ണം തി​രു​വ​ല്ല പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. പ്ര​തി​യെ പു​ന്നി​ല​ത്തെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി ചോ​ദ്യം ചെ​യ്തു. ഇ​യാ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി​യി​ലും രേ​ഖ​പ്പെ​ടു​ത്തി. നേ​ര​ത്തെ​യും സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​ണ് ര​ഞ്ജി​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.