അ​പ​ര​ൻ അ​നു​ജ​ൻ ആ​കു​ന്ന​താ​ണ് ആ​ത്മീ​യ​ത​യു​ടെ അ​ടി​സ്ഥാ​നം: തോ​മ​സ് മാ​ർ തീ​ത്തോ​സ്
Monday, November 4, 2024 4:43 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​നീ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി അ​പ​ര​നെ അ​നു​ജ​നാ​യി കാ​ണു​ന്ന ആ​ത്മീ​യ​ത രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്ര​സാ​നാ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ഇ​ല​ന്തൂ​ർ വൈ​ദി​ക ജി​ല്ല വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ല​ന്തൂ​ർ വൈ​ദി​ക ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ റാ​ലി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച് റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ക്കും. 3.30ന് ​ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​ർ ഉ​ണ്ടാ​കും.