പ​ത്ത​നം​തി​ട്ട അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ 28 ചി​ത്ര​ങ്ങ​ൾ
Monday, November 4, 2024 4:31 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ 28 ച​ല​ച്ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ച​ല​ച്ചി​ത്ര മേ​ള​യി​ലേ​ക്ക് ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​ര​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഏ​റെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 18 ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളി​ൽ 13 എ​ണ്ണം മ​ല​യാ​ള​ത്തി​ൽ നി​ന്നാ​ണ്. ഡോ. ​ബി​ജു സം​വി​ധാ​നം നി​ർ​വ​ഹി​ച്ച് 2023 ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ൾ, ആ​ന​ന്ദ് ഏ​ക​ർ​ഷി​യു​ടെ ആ​ട്ടം, അ​ന​ന്ത​രം, ബി 32 ​മു​ത​ൽ 44 വ​രെ, കു​ട്ടി​സ്രാ​ങ്ക്, മാ​ൻ​ഹോ​ൾ, ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, ഓ​ള​വും തീ​ര​വും, സ്വ​രൂ​പം, വ​ല​സൈ പ​റ​വ​ക​ൾ, വാ​സ്തു​ഹാ​ര, 1982 ൽ ​പു​റ​ത്തി​റ​ങ്ങി​യ കെ. ​ജി. ജോ​ർ​ജി​ന്‍റെ യ​വ​നി​ക, പ​ത്മ​രാ​ജ​ന്‍റെ ന​വം​ബ​റി​ന്‍റെ ന​ഷ്ടം എ​ന്നി​വ​യാ​ണ് മേ​ള​യി​ലെ​ത്തു​ന്ന മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ.

കോ​ർ​ട്ട്, ഏ​ക് ദി​ൻ അ​ചാ​ന​ക്, മ​ഹാ​ന​ഗ​ർ, മെ​ർ​കു തൊ​ട​ർ​ചി മ​ല​യ്, ദ ​ല​ഞ്ച് ബോ​ക്സ് എ​ന്നി​വ​യാ​ണ് മ​റ്റ് ഇ​ന്ത്യ​ൻ ക്ലാ​സി​ക്കു​ക​ൾ. 1925 ൽ ​പു​റ​ത്തി​റ​ങ്ങി​യ ബാ​റ്റി​ൽ​ഷി​പ്പ് പോ​ട്ടം​കി​ൻ, 1950 ലെ ​റാ​ഷ​മ​ൺ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 10 ചി​ത്ര​ങ്ങ​ളാ​ണ് ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

ന​ഗ​ര​ത്ത​ലെ ടൗ​ൺ​ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സി​ൽ നേ​രി​ട്ടും ഗൂ​ഗി​ൾ ഫോം ​മു​ഖേ​ന ഓ​ൺ​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. കോ​ള​ജ് ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ ഹാ​ജ​രാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 150 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 300 രൂ​പ​യു​മാ​ണ് മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പ​ണം ഓ​ൺ​ലൈ​നാ​യി അ​ട​ക്കു​ന്ന​തി​ന് യു​പി​ഐ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഫെ​സ്റ്റി​വ​ൽ ബു​ക്ക്, ഫി​ലിം ഷെ​ഡ്യൂ​ൾ, ബാ​ഡ്ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് ന​ൽ​കും. മേ​ള​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി International film festival of Pathanamthitta എ​ന്ന ഫേ​സ്ബു​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലും 9447945710, 9447439851 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ട​ണം.