കൊല്ലം: മച്ചിലി പട്ടണം- കൊല്ലം റൂട്ടിൽ രണ്ട് ശബരിമല സ്പെഷൽ എക്സ്പ്രസ് ട്രെയിനുകൾ ദക്ഷിണ റെയിൽവേ സർവീസ് നടത്തും. മച്ചിലിപട്ടണം- കൊല്ലം സ്പെഷൽ(07145) നവംബർ 18, 25 തീയതികളിൽ ( തിങ്കൾ) ഉച്ചകഴിഞ്ഞ് 3.15 ന് മച്ചിലിപട്ടണത്ത് നിന്ന് അടുത്ത ദിവസം രാത്രി 9.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് (07144) കൊല്ലത്ത് നിന്ന് 20, 27 തീയതികളിൽ (ബുധൻ)പുലർച്ചെ 2.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴിന് മച്ചിലിപട്ടണത്ത് എത്തും.
ഏസി ഫസ്റ്റ് ക്ലാസ് - ഒന്ന്, ഏസി ടൂടയർ - രണ്ട്, ഏസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ്- 12, ജനറൽ സെക്കന്റ് ക്ലാസ്-ഒന്ന്, അംഗപരിമിതർക്കായി ജനറൽ സെക്കന്റ് ക്ലാസ് - ഒന്ന് എന്നിങ്ങനെയാണ് കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.