കൊട്ടാരക്കര: 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ എസ്.ആർ. രമേശ് ലോഗോ പ്രകാശനം നിർവഹിച്ചു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജോൺ പി. കരിക്കം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ, പബ്ലിസിറ്റി കൺവീനർ ജേക്കബ് ജോൺ കല്ലുംമൂട്ടിൽ, കൗൺസിലർ തോമസ് പി. മാത്യു. വൈസ് ചെയർമാൻ മാത്യു സാം, ജോയിന്റ് കൺവീനർമാരായ ജേക്കബ് പി. ഏബ്രഹാം, എം. ഷേർഷ, പരവൂർ സജീവ്, ഗവ. ബിഎച്ച്എസ് പ്രഥമാധ്യാപകൻ ശശിധരൻ പിള്ള, ഗണേഷ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നു ലഭിച്ച ലോഗോകളിൽ നിന്നാണ് എംജിഎൽ പിഎസ് മണലിലെ അധ്യാപകനായ എസ്. എച്ച്. ഗണേഷ് കുമാറിന്റെ ലോഗോ തെരഞ്ഞെടുത്തത്.
പന്തൽ കാൽനാട്ടു കർമം നടത്തി
കൊട്ടാരക്കര: കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പന്തൽ കാൽനാട്ട് കർമം കൊട്ടാരക്കര ഗവ.ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
സ്റ്റേജ് ആന്‍ഡ് പന്തൽ കമ്മിറ്റി കൺവീനർ നജിമുദീൻ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ എസ്.ആർ. രമേശ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ, പ്രിൻസിപ്പൽ നിഷ, ഡിഇഒ അമൃത, എഇഒ ബിന്ദു, ഹെഡ്മാസ്റ്റർ ശശിധരൻപിള്ള,
പി.കെ. വിജയകുമാർ, അധ്യാപക സംഘടനാ പ്രതിനിധികളായ പരവൂർ സജീബ്, മധുകുമാർ, സജീവ്, ബിനു പട്ടേരി, എ.എം. റാഫി, പാറങ്കോട് ബിജു, ദിലീപ് കുമാർ, അഹമ്മദ് ഉഖൈൽ, ഷെഫീഖ് റഹ്മാൻ, ജെ.എസ്. ഷമീർ, ഉദയകുമാർ, എസ്. രാധാകൃഷ്ണപിള്ള,
ജേക്കബ് ജോൺ കല്ലുമൂട്ടിൽ, എം.ബി. പ്രകാശ്, പി. ഹരികുമാർ, ജയകൃഷ്ണൻ, ടി.പി. ദീപുലാല്‍, ശ്രീഹരി, നിസാമുദീൻ യു.കെ. ഖുമൈനി, റെജി. ബി. ജാസ്കർ ഖാൻ, ഷാനവാസ്, അനിൽകുമാർ, അഹമ്മദ് തുഫൈൽ, ജോൺ.പി. കരിക്കം, ബിനു എന്നിവർ പങ്കെടുത്തു.