കൊല്ലം: ജില്ലാ ക്ഷീരകർഷക സംഗമം ശാസ്താംകോട്ട പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘം ആപ്കോസിന്റെ ആതിഥേയത്വത്തിൽ ഇന്നും നാളെയും പാറക്കടവ് വീട്ടിനാൽ ദേവീക്ഷേത്രാങ്കണത്തിൽ നടക്കും.
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, കേരളാ ഫീഡ്സ്, കെഎൽഡി ബോർഡ്, ആത്മ എന്നിവയുടെ സഹകരണത്തോടെയുള്ളയാണ് സംഗമം നടത്തുന്നത്.
ഇന്ന് രാവിലെ എട്ടിന് കന്നുകാലി പ്രദർശനം, തുടർന്ന് ഗോരക്ഷാ ക്യാമ്പ്, 9.30 ന് ക്ഷീര സംഘം പ്രതിനിധികൾക്കുള്ള ശില്പശാല. നാളെ ഉച്ചയ്ക്ക് 12 ന് ചേരുന്ന സമ്മേളനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവർ സംബന്ധിക്കും. കർഷക സംഗമത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ. ക്ഷീരസഹകാരികൾ, ക്ഷീരസംഘം ജീവനക്കാർ. ക്ഷീരകർഷകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
ഡയറി എക്സിബിഷൻ, ആത്മ ജില്ലാതല പരിശീലനം, മികച്ച ക്ഷീര സംഘങ്ങളേയും, ക്ഷീരകർഷകരേയും ആദരിക്കൽ, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, നാട്ടിലെ ശാസ്ത്രം, കലാസന്ധ്യ, സ്കൂൾ വിദ്യാർഥികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവയും നടക്കും.