കു​ണ്ട​റ പ​ള്ളി​മു​ക്ക്- ചി​റ്റു​മ​ല റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്ക​ണം - സി​പി​ഐ
Saturday, November 16, 2024 6:55 AM IST
കു​ണ്ട​റ: കു​ണ്ട​റ പ​ള്ളി​മു​ക്കി​ൽ നി​ന്ന് ചി​റ്റു​മ​ല​യി​ലേ​യ്ക്കു​ള്ള റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ആ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

മെ​റ്റ​ൽ വി​രി​ക്കു​ക മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​ള്ള ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല. സീ​ബ്ര ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ക, വ​ശ​ങ്ങ​ൾ ത​റ​യോ​ടു​ക​ൾ പാ​കു​ക, റി​ഫ്ല​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ല.

റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു മു​ന്പ് വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ മ​ഴ പെ​യ്തു ക​ഴി​ഞ്ഞാ​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ക​യാ​ണ്. വ​ള​വു​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ ഒ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. പ​ല​ഭാ​ഗ​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി​ക​ൾ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രും, കാ​ൽ​ന​ട​യാ​ത്രി​ക​രും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു. മു​ള​വ​ന പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത് ക​ട്ട​ക​ശേ​രി​യി​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​റ​യ​ടു​ക്കി​യ​തി​ൽ കൂ​ടി മ​ഴ​യാ​കു​മ്പോ​ൾ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​ണ്. അ​തി​നാ​ൽ പാ​റ​ക്കെ​ട്ട് ത​ക​രു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് താ​മ​സ​ക്കാ​ർ.

പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പൊ​ട്ടി​മു​ക്കി​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി പ​ണി തീ​ർ​ത്തി​ല്ലെ​ങ്കി​ൽ കി​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സി​പി​ഐ കു​ണ്ട​റ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.