കുണ്ടറ: മുളവന കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയത്തിലെ ക്രിസ്തുരാജന്റെ തിരുനാളിന് ഇടവക വികാരി ഫാ. ടെറി തങ്കച്ചൻ ഇന്ന് രാവിലെ 10 ന് കൊടിയേറ്റും.
തിരുനാൾ സമാരംഭ ദിവ്യബലിക്ക് ഫാ. ഡോ. സില്‍വി ആന്റണി മുഖ്യ കാർമികത്വം വഹിക്കും. 24 ന് തിരുനാൾ സമാപിക്കും. തിരുനാൾ ദിവസങ്ങളിലെ ആഘോഷങ്ങൾക്കും ദിവ്യബലിക്കും. ഫാ. ഡോ. ജാക്സൺ ജയിംസ്, ഫാ. ഷൈജു തോപ്പിൽ, ഫാ. ജെസ് മോൻ, ഫാ. ഫ്രാൻസിസ് ജോൺ, ഫാ. പ്രസാദ്, സുപ്രിയാൻ, ഫാ. ജിജോ ജോസ്,
ഫാ. ലൈജു, ഫാ. റൊസാരിയോ, ഫാ. ടോമി കമാൻസ്, ഫാ. സജി കടവിൽ, ഫാ. ടെറി തങ്കച്ചൻ, ഫാ. ബോസ് ഫെർണാണ്ടസ്, ഫാ. റോൾഡൻ ജേക്കബ്, ഫാ. വിപിൻ മാർട്ടിൻ, ഫാ. വിജിൽ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. 23 ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആശിർവാദം. തുടർന്ന് ഫാ. മേരി ജോണിന്റെ മുഖ്യകാർമിതത്തിൽ ദിവ്യബലി, ദിവ്യ കാരുണ്യ ആശിർവാദം. തുടർന്ന് ആഘോഷമായ വേസ്പെര. ഭക്തി നിർഭരമായ പ്രദക്ഷിണം.
തിരുനാൾ സമാപന ദിവസമായ 24 ന് രാവിലെ 10-ന് തിരുനാൾ സമാപന ദിവ്യബലി. കൊല്ലം രൂപത വികാരി ജനറാൾ റവ. ഡോ. ബൈജു ജൂലിയൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ക്രിസ്റ്റഫർ ഹെൻട്രി വചന പ്രഘോഷണം നടത്തും. തുടർന്ന് തിരുനാൾ കൊടിയിറക്ക്. 18 മുതൽ 21 വരെ ഫാ. ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന ജീവിത നവീകരണ ധ്യാനം നടക്കും. 282 പ്രസി ദേന്തിമാരാണ് ക്രിസ്തു രാജതിരുനാളിന്റെ ചുമതലക്കാർ.