മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യ​ല്ല: കെ​എ​ൽ​സി​എ കൊ​ല്ലം രൂ​പ​ത
Saturday, November 16, 2024 6:43 AM IST
കൊ​ല്ലം: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന സ​മ​സ്ത നി​ല​പാ​ടി​നെ​തി​രേ കെ​എ​ൽ​സി​എ കൊ​ല്ലം രൂ​പ​ത പ്ര​തി​ഷേ​ധി​ച്ചു. മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്നും അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റു സ്ഥ​ല​ത്ത് ഭൂ​മി ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ​എ​ൽ​സി​എ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ല്ലം ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന​മ്പം സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കൊ​ല്ലം രൂ​പ​ത​യി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് കെ​എ​ൽ​സി​എ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ക്സ​ൺ നീ​ണ്ട​ക​ര, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് കു​ട്ടി ക​ട​വി​ൽ, വി​ൻ​സി ബൈ​ജു, അ​നി​ൽ ജോ​ൺ, സാ​ലി, ജോ​യ്ഫ്രാ​ൻ‌​സി​സ്, റോ​ണ റി​ബൈ​റോ, ജോ​സ് ക​ല്ല​ശേ​രി​ൽ, സോ​ള​മ​ൻ റൊ​സാ​രി​യോ, ഡെ​റി​ക്‌ കാ​ർ​ഡോ​സ്, ജോ​ർ​ജ് കോ​യി​വി​ള, ലോ​റ​ൻ​സ്, പ​യ​സ് ക​ട​പ്പാ​ക്ക​ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.