പ​ത്ത​നാ​പു​രം ചി​ത​ൽ വെ​ട്ടി​യി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ പു​ലി​ക​ളി​ലൊ​ന്ന് കൂ​ട്ടി​ലാ​യി
Saturday, November 16, 2024 6:43 AM IST
പ​ത്ത​നാ​പു​രം: ചി​ത​ൽ​വെ​ട്ടി​യി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്ന പു​ലി​ക​ളി​ലൊ​ന്ന് കൂ​ട്ടി​ലാ​യി. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ പു​ലി അ​ക​പ്പെ​ട്ട​ത്. അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള പു​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ​ത്തി പു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചു. അ​തി​നു​ശേ​ഷം ക​ക്കി വ​ന മേ​ഖ​ല​യി​ൽ പു​ലി​യെ തു​റ​ന്നു വി​ടാ​നാ​യി കൊ​ണ്ടു​പോ​യി.

ചി​ത​ൽ​വെ​ട്ടി എ​സ്റ്റേ​റ്റി​നു​ള്ളി​ലെ പൊ​രു​ന്ത​ക്കു​ഴി വെ​ട്ടി​അ​യ്യം ക​ശു​വ​ണ്ടി എ​സ്റ്റേ​റ്റി​നു​ള്ളി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം നാ​ട്ടു​കാ​ർ പു​ലി​ക്കൂ​ട്ട​ങ്ങ​ളെ ക​ണ്ട​ത്. ര​ണ്ട് വ​ലി​യ പു​ലി​ക​ളും കു​ഞ്ഞു​ങ്ങ​ളും ഉ​ള്ള​താ​യി പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.

സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ എ​സ്റ്റേ​റ്റ് ആ​ണ് ഈ ​മേ​ഖ​ല യി​ലു​ള്ള​ത്. ഇ​വി​ടെ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വ​ന​മേ​ഖ​ല​യു​ള്ള​ത്. ര​ണ്ട് പു​ലി​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും ദൂ​രെ നി​ന്ന് ക​ണ്ട​തി​നാ​ലാ​ണ് കു​ഞ്ഞു​ങ്ങ​ൾ ഒ​പ്പ​മു​ണ്ടെ​ന്ന് തോ​ന്നി​യ​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഇ​തേ തു​ട​ർ​ന്ന് ആ​ദ്യം ചി​ത​ൽ​വെ​ട്ടി മേ​ഖ​ല​യി​ൽ പു​ലി സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ൻ വ​നം വ​കു​പ്പ് നീ​രി​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു .

ചി​ത​ൽ​വെ​ട്ടി വെ​ട്ടി​അ​യ്യം മേ​ഖ​ല​യി​ൽ മൂ​ന്ന് കാ​മ​റ​ക​ളാ​ണ് പ​ത്ത​നാ​പു​രം റെ​യ്ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ പു​ലി സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഒ​രാ​ഴ്ച മു​മ്പ് പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ച​ത്. ഇ​തി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

പു​ലി കൂ​ട്ടി​ൽ ആ​യെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. എ​സ്എ​ഫ്സി​കെ​യു​ടെ പ​ത്ത​നാ​പു​രം ചി​ത​ൽ​വെ​ട്ടി എ​സ്റ്റേ​റ്റി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു​മാ​സ​ത്തി​നി​ടെ പ​ല​ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ളും, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും പു​ലി​ക്കൂ​ട്ട​ത്തെ ക​ണ്ടി​രു​ന്നു. എ​സ്റ്റേ​റ്റി​നു​ള്ളി​ലെ വെ​ട്ടി​അ​യ്യം, തൊ​ണ്ടി​യാ​മ​ൺ, ചി​ത​ൽ​വെ​ട്ടി, സെ​ന്‍റ് മേ​രീ​സ് ന​ഗ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ നെ​ടും​പ​റ​മ്പ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പ​ല​പ്പോ​ഴാ​യി പു​ലി​യെ ക​ണ്ട​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്ക് പോ​കു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ഭീ​തി​വ​ള​ർ​ത്തി​ക്കൊ​ണ്ട് പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും പു​ലി​ക്കൂ​ട്ടം ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വെ​ട്ടി​അ​യ്യം ഭാ​ഗ​ത്ത് പു​ലി​ക്കൂ​ട് സ്ഥാ​പി​ച്ച​ത്. ഒ​രു പു​ലി കൂ​ട്ടി​ലാ​യെ​ങ്കി​ലും കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പു​ലി​ക​ൾ ഉ​ണ്ട​താ​യി പ​റ​യു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ഭീ​തി ഒ​ഴി​ഞ്ഞി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​ലി​ക്കൂ​ട് ഇ​വി​ടെ​യോ സ​മീ​പ​ത്തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലോ നി​ല​നി​ർ​ത്താ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. കൂ​ട്ടി​ലാ​യ പു​ലി​യെ കാ​ണാ​ൻ വി​ദൂ​ര​ത്ത് നി​ന്നു പോ​ലും ആ​ൾ​ക്കാ​ർ പു​ല​ർ​ച്ചെ മു​ത​ൽ സ്ഥ​ല​ത്ത് എ​ത്തു​ക​യു​ണ്ടാ​യി.