ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 10 ന്
Saturday, November 16, 2024 6:43 AM IST
കൊ​ല്ലം: ജി​ല്ല​യി​ലെ വെ​സ്റ്റ് ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ ന​ടു​വി​ല​ക്ക​ര, കു​ന്ന​ത്തൂ​രി​ലെ തെ​റ്റി​മു​റി, ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ഞ്ചേ​രി, തേ​വ​ല​ക്ക​ര​യി​ലെ കോ​യി​വി​ള തെ​ക്ക്, തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​ല്‍ വ​ട​ക്ക്, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കോ​ട് എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ ഡി​സം​ബ​ര്‍ 10 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക 22 വ​രെ സ​മ​ര്‍​പ്പി​ക്കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന 23 ന്. ​പ​ത്രി​ക 25 വ​രെ പി​ന്‍​വ​ലി​ക്കാം. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 11 ന് ​ന​ട​ത്തും.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ത്തും പെ​രു​മാ​റ്റ​ച​ട്ടം ബാ​ധ​ക​മാ​ണ്. ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്താ​ണ് പെ​രു​മാ​റ്റ​ച്ച​ട്ട​മു​ള്ള​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഒ​ക്ടോ​ബ​ര്‍ 19 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു www.sec.kerala.gov.in ലും ​അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട​ര്‍​പ​ട്ടി​ക ല​ഭ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം 19 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​രും.