പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, November 16, 2024 6:43 AM IST
കു​ണ്ട​റ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പേ​ര​യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, സ്കൂ​ളു​ക​ൾ, ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഹ​രി​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത്, ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​സ്റ്റാ​ഫോ​ർ​ഡ് , ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ. ഷേ​ർ​ളി, പ​ഞ്ചാ​യ​ത്തം​ഗം വി​നോ​ദ് പാ​പ്പ​ച്ച​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ജി. ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.