സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Sunday, November 17, 2024 6:30 AM IST
71-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

കൊ​ല്ലം: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പും ജി​ല്ല​യി​ലെ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 71-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ഹ​ക​ര​ണ മേ​ഖ​ല​യെ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ധാ​രാ​ളം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം വ​ഹി​ക്കു​ന്ന പ​ങ്കും ക​ര​സ്ഥ​മാ​ക്കി​യ നേ​ട്ട​ങ്ങ​ളും ഈ ​വേ​ദി​യി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

അ​പൂ​ര്‍​വം ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സം​ഭ​വി​ച്ച അ​ഭി​ല​ഷ​ണീ​യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​ര്‍​വ​തീ​ക​രി​ച്ച് സ​ഹ​ക​ര​ണ മേ​ഖ​ല മു​ഴു​വ​ന്‍ കു​ഴ​പ്പ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​ങ്ങ​ളെ സ​ഹ​കാ​രി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ല്പി​ക്ക​ണം. തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​വ​ര്‍​ത്ത​ന​മാ​ന്ദ്യം നേ​രി​ടു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. നൂ​ത​ന​മാ​യ നി​ര​വ​ധി സം​രം​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് ക​ഴി​യും.

ലോ​ക​ത്താ​കെ​യു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് മാ​തൃ​ക​യാ​കാ​വു​ന്ന ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യെ​പ്പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളും മ​റ്റും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കൊ​ട്ടാ​ര​ക്ക​ര സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ജെ​ഡി​സി, എ​ച്ച്ഡി​സി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന വി​ജ​യം നേ​ടി​യ​വ​ര്‍​ക്ക് അ​വാ​ര്‍​ഡ്ദാ​ന​വും ജി​ല്ലാ, താ​ലൂ​ക്ക്ത​ല മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

എം. ​മു​കേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. സ​ഹ​ക​ര​ണ​സം​ഘം കൊ​ല്ലം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) എം. ​അ​ബ്ദു​ല്‍ ഹ​ലീം സ​ഹ​ക​ര​ണ പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍, സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം കെ. ​രാ​ജ​ഗോ​പാ​ല്‍, മു​ന്‍ എം​പി​യും എ​ന്‍​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​നു​മാ​യ പി. ​രാ​ജേ​ന്ദ്ര​ന്‍,

കേ​ര​ള​ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. ജി. ​ലാ​ലു, കാ​പ്പെ​ക്സ് ചെ​യ​ര്‍​മാ​ന്‍ ജി. ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, സ​ഹ​ക​ര​ണ ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി.​എ​സ്. ല​ളി​താം​ബി​ക​ദേ​വി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍, സ​ഹ​കാ​രി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

'കേ​ര​ള സ​ഹ​ക​ര​ണ നി​യ​മ ഭേ​ദ​ഗ​തി 2023', 'സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ഐ​ടി/ എ​ഐ​യ്ക്കു​ള്ള സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും' എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​ര്‍ ന​ട​ന്നു. പി.​എ​സ്.​സി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ എം. ​ഗം​ഗാ​ധ​ര​ക്കു​റു​പ്പ് മോ​ഡ​റേ​റ്റ​റാ​യി.