വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നാ​യി ക​ല​വ​റ വ​ണ്ടി യാ​ത്ര തു​ട​ങ്ങി
Saturday, November 16, 2024 6:43 AM IST
ച​വ​റ: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നാ​യി ഭ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​വ​റ വ​ണ്ടി യാ​ത്ര തു​ട​ങ്ങി. വ​ട​ക്കും​ത​ല എ​സ് വി​പി​എം​എ​ച്ച്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​നി​ത ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എ. അ​ബ്ദു​ൽ ഷു​ക്കൂ​റി​ൽ നി​ന്ന് പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​ജ​യ​ചി​ത്ര ആ​ദ്യ വി​ഭ​വം സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ ഊ​ട്ടു​പു​ര​യു​ടെ നാ​മ​ക​ര​ണ​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ മു​ര​ളീ​ധ​ര​ൻ​പി​ള്ള നി​ർ​വ​ഹി​ച്ചു. പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, നി​ഷ സു​നീ​ഷ്, ജോ​ർ​ജ് ചാ​ക്കോ, മാ​മൂ​ല​യി​ൽ സേ​തു​കു​ട്ട​ൻ, മ​ല്ല​യി​ൽ അ​ബ്ദു​ൽ സ​മ​ദ്, പൊ​ന്മ​ന നി​ഷാ​ന്ത്, ജ​യ​ച​ന്ദ്ര​ൻ​പി​ള്ള, അ​മ്പി​ളി​കു​മാ​രി, പ്ര​ശാ​ന്ത്, ഉ​ണ്ണി ഇ​ല​വി​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഊ​ട്ടു​പു​ര​യ്ക്ക് പേ​രി​ടാം മ​ത്സ​ര​ത്തി​ൽ എ​സ്. നി​ഹാ​ൽ നി​ർ​ദേ​ശി​ച്ച ഊ​ട്ടു​മ​ന​യെ​ന്ന പേ​ര് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഉ​ണ്ണി ഇ​ല​വി​നാ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷ സു​നീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.