കു​ന്നി​ക്കോ​ട് കൊ​ല​പാ​ത​കം : അ​ച്ഛ​നും മ​ക​നും ജീ​വ​പ​ര്യ​ന്തം
Friday, November 15, 2024 6:18 AM IST
കൊ​ട്ടാ​ര​ക്ക​ര: കു​ന്നി​ക്കോ​ട് പ​ച്ചി​ല​വ​ള​വു ക​ടു​വാ​ങ്കോ​ട് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (35) നെ ​ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ച്ഛ​നും മ​ക​നും കൊ​ട്ടാ​ര​ക്ക​ര എ​സ് സി​എ​സ്ടി കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും പി​ഴ​യും ശി​ക്ഷി​ച്ചു.

കു​ന്നി​ക്കോ​ട് പ​ച്ചി​ല​വ​ള​വ് ആ​ൽ​ഫി ഭ​വ​ന​ത്തി​ൽ ദ​മീ​ജ് അ​ഹ​മ്മ​ദ്(28) പി​താ​വ് സ​ലാ​ഹു​ദീ​ൻ (63) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. സ്പെ​ഷ​ൽ എ​സ് സി ​എ​സ്ടി കോ​ട​തി ജ​ഡ്ജി ജ​യ​കൃ​ഷ്ണ​നാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

2022 സെ​പ്റ്റം​ബ​ർ 17 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ പ​റ​മ്പി​ലെ തേ​ക്കി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ​വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ട​യ്ക്ക് ശി​ഖ​രം സ​ലാ​ഹു​ദീ​ന്‍റെ പ​റ​മ്പി​ലേ​ക്ക് വീ​ണു.

ഇ​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ത്തി​ൻ​റെ തു​ട​ർ​ച്ച​യാ​യി പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​വു​മാ​യി അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ത​ല​യ്ക്ക​ടി​ച്ചും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ന്നി​ക്കോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഡി​വൈ​എ​സ്പി ആ​യി​രു​ന്ന ജി.​ഡി വി​ജ​യ​കു​മാ​ർ ആ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ത​മി​ഴ്നാ​ട് ഏ​ർ​വാ​ടി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന 50000 രൂ​പ വീ​തം വ​രു​ന്ന അ​നി​ൽ​കു​മാ​റി​ന്‍റെ മാ​താ​വി​ന് ന​ൽ​ക​ണം. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജി.​എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ ഹാ​ജ​രാ​യി.