സെ​പ​ക്താ​ക്രോ ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി
Sunday, November 17, 2024 6:30 AM IST
മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉദ്ഘാടനം നി​ര്‍​വ​ഹി​ച്ചു

കൊ​ല്ലം: 19-ാമ​ത് സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ര്‍ സെ​പ​ക്താ​ക്രോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​വ​റ്റൂ​ര്‍ ഡി​വി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു. സ​ര്‍​വീ​സി​നു മാ​ത്രം കൈ​യും തു​ട​ര്‍​ന്ന് കാ​ലും ത​ല​യു​മു​പ​യോ​ഗി​ച്ചു​ള്ള പ​ന്തു​ക​ളി​യാ​യ സെ​പ​ക്താ​ക്രോ കാ​യി​ക​യി​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ പ​ഞ്ചാ​യ​ത്തി​ലും മൈ​താ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​നും തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളി​ല്‍ നി​ന്ന് യു​വ​ത​ല​മു​റ​യെ പി​ന്തി​രി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ക​ടു​ക്കാ​ല അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ര്‍. ര​ശ്മി, മ​ഠ​ത്തി​നാ​പ്പു​ഴ അ​ജ​യ​ന്‍, ഷീ​ലാ​കു​മാ​രി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്രി​യാ​കു​മാ​രി, മാ​നേ​ജ​ര്‍ ജി. ​സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ഹെ​ഡ് മാ​സ്റ്റ​ര്‍ ശ്യാം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി ഇ​ന്ന് സ​മാ​പി​ക്കും. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത്ത് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. സ്റ്റാ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​യൂ​ബ് അ​ധ്യ​ക്ഷ​നാ​വും.