അധ്യാപനത്തിൽ കു​ടി​പ്പ​ള്ളി​കൂ​ടം ആ​ശാ​ന്മാ​ർക്കും പ​ങ്ക്: ജെ. ​ചി​ഞ്ചു​റാ​ണി
Sunday, November 17, 2024 6:30 AM IST
പാ​രി​പ്പ​ള്ളി: അ​ക്ഷ​ര വി​ര​ലു​ക​ൾ മ​ണ്ണി​ലും, ഓ​ല​ക​ളി​ലു​മാ​യി ക​രു​പി​ടി​പ്പി​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള കു​ടി​പ്പ​ള്ളി​ക്കൂ​ടം ആ​ശാ​ന്മാ​രും, ആ​ശാ​ട്ടി​ക​ളും വ​ഹി​ച്ചി​ട്ടു​ള്ള പ​ങ്ക് വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

പാ​രി​പ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി രൂ​പീ​ക​രി​ച്ച സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച കു​ടി​പ്പ​ള്ളി​ക്കൂ​ടം ആ​ശാ​ന്മാ​ർ മു​ത​ൽ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ധ്യാ​പ​ക​ർ വ​രെ​യു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന ഗു​രു​വ​ന്ദ​ന പൂ​ർ​ണി​മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ വി.​എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും കൂ​ട്ടാ​യ്മ​യു​ടെ ചീ​ഫ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, ശ​ബ​രി കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡി. ​സ​ന്തോ​ഷ്‌​കു​മാ​ർ, സി.​വി. സ​ജീ​വ് ദ​ത്ത്, ആ​ർ.​എം. ഷി​ബു, എ​ൻ. മ​നോ​ഷ് കു​മാ​ർ,

എ​സ്. പ്ര​സേ​ന​ൻ, കെ.​എ​സ്. ബി​നു, വേ​ണു. സി. ​കി​ഴ​ക്ക​നേ​ല, ജി. ​പ്ര​സാ​ദ് കു​മാ​ർ, കെ.​എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്ക് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.